കൊച്ചി: ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊച്ചി മരടിൽ അനധികൃത കെട്ടിട നിർമ്മാണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപകടത്തിൽപ്പെട്ടത് ഇതരസംസ്ഥാന തൊഴിലാളിയാണ്.

മരട് കുണ്ടന്നൂർ സിഗ്നലിന്റെ അടുത്ത് ജഗ്ഷന്റെ വടക്കു കിഴക്കു ഭാഗത്തായാണ് സുരക്ഷാ മനദണ്ഡങ്ങളെല്ലാം അവഗണിച്ചു കൊണ്ട് കെട്ടിട നിർമ്മാണം.ൃ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ബംഗാൾ സ്വദേശി ഇദിരീഷിനാണു അപകടം സംഭവിച്ചത്.

നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ പുറത്തെ ഭിത്തിയിൽ സിമെന്റ് തേച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. തൊഴിലാളികൾക്കു നില്ക്കാൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും പുറത്തേക്കിട്ട പലകയ്ക്കു പകരമിട്ട അലുമിനിയം ഷീറ്റിൽ കാലു തെന്നിയാണ് ഇയാൾ താഴെ വീണത്. ശബ്ദം കേട്ട് സിഗ്നലിനരികിൽ നിന്ന് ഓടിയെത്തിയ ആളുകളും , പൊലീസും ഓട്ടോക്കാരും , യൂണിയൻ തൊഴിലാളികളും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്കു മൂക്കിനും കൈക്കും ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ക്കു വിധേയനാകുകയും ചെയ്തു എന്നാൽ ഇയാൾ ഇപ്പോൾ അപകട നില തരണം ചെയ്തു.

ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധിനിച്ചാണ് അനധികൃതമായി ഈ കെട്ടിടം നിർമ്മിക്കുന്നത് എന്നാരോപിച്ചു രണ്ടു വർഷം മുൻപ് സമീപത്തെ ഓട്ടോ തൊഴിലാളികൾ മരട് നഗരസഭ അധികൃതർക്കും, ജില്ലാ കളക്ടർ ക്കും പരാതി നൽകി എങ്കിലും നടപടികൾ ഒന്നും എടുത്തിരുന്നില്ല. നിർമ്മാണ പ്രവർത്തങ്ങൾ തകൃതിയായി മുന്നോട്ടു പോയി എന്നും രണ്ടര വർഷമായി യാതൊരു നടപടികൾ എടുക്കാതെ കളക്ടർ അടക്കമുള്ളവർ ഇതിനായി ഒത്താശകൾ ചെയ്തു കൊടുക്കുകയാണെന്നും ആരോപണം ശകതമാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനിടക്ക് അശാസ്ത്രീയമായി കുഴി എടുത്തത് മൂലം കൊച്ചി - മധുര ദേശീയപാത ഇടിയുന്നതിനും ഈ കെട്ടിട നിർമ്മാണം ഇടയാക്കിയിരുന്നു.

എന്നാൽ ആരോപങ്ങൾ നിലനിൽക്കുമ്പോഴും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു. കുണ്ടനൂർ സിഗ്നലിന്റെ മുൻപിൽ തന്നെ ഉയരുന്ന കെട്ടിടം തൃപ്പൂണിത്തറ മരട് ഭാഗത്തു നിന്ന് വരുന്ന റോഡുമായി അത്ര അകലവും പാലിക്കാതെയാണ് നിർമ്മിക്കുന്നത്. വരുംകാലത്ത് റോഡ് വികസനത്തിനും ഇത് തടസമാകാൻ സാദ്ധ്യതകൾ ഏറെയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ തൊഴിലാളിക്കു ജീവൻ തിരിച്ചു കിട്ടിയത് ഇയാൾ വീണത് താഴെ ഷീറ്റുകൾ അടുക്കി വച്ച സ്ഥലത്തായതുകൊണ്ടാണ്. ഇയാൾക്കു അപകടം സംഭവിക്കുന്ന വേളയിൽ യാതൊരു സുരക്ഷക്രമികരണങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് അപകടം സംഭവിച്ചപ്പോൾ ഓടിയെത്തിയെ ദൃക്സാക്ഷികൾ പറയുന്നത്. ഇന്നലെ മുതൽ ആളുകളുടെ വായടക്കാൻ തൊഴിലാളികൾക്കു ഹെൽമറ്റ് അടക്കമുള്ള സുരക്ഷ സാമഗ്രികൾ കൊടുത്തു. ആരെയും കൂസാക്കാതെ നിർമ്മാണ പ്രവർത്തനം വീണ്ടും പുരോഗമിച്ചു എന്നും ഇവർ ആരോപിക്കുന്നു. ആദ്യം മുതലേ കെട്ടിട നിർമ്മാണത്തിന് എതിരായി നാട്ടുകാരും ഓട്ടോതൊഴിലാളികളും രംഗത്തു വന്നിരുന്നു അതിനിടക്ക് സംഭവിച്ച അപകടവും ആയപ്പോൾ ശക്തമായ പ്രതിഷേധമാണു നാട്ടുകാർ ഉയർത്തുന്നത്.