- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളിയിലെ കൈയേറ്റം പിഴ വാങ്ങി നിയമവിധേയമാക്കും; ബിജുരമേശിന്റെ അനധികൃത നിർമ്മാണങ്ങളിൽ ഒത്തുതീർപ്പിന് സർക്കാർ; ബാബുവിനെതിരെ ശബ്ദിച്ചാൽ മാത്രം നടപടി
തിരുവനന്തപുരം: ബിജുരമേശിന്റെ ഉടമസ്ഥതയിൽ കടകംപള്ളിയിലുള്ള കെട്ടിടവും അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തൽ. നഗരകാര്യ വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ പക്ഷേ അധികൃതർ തയാറായിട്ടില്ല . നേരത്തെ രാജധാനി ബിൽഡിങ്ങുൾപ്പെടെ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. കവടിയാറിലെ ഹോട്ടലിലെ
തിരുവനന്തപുരം: ബിജുരമേശിന്റെ ഉടമസ്ഥതയിൽ കടകംപള്ളിയിലുള്ള കെട്ടിടവും അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തൽ. നഗരകാര്യ വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ പക്ഷേ അധികൃതർ തയാറായിട്ടില്ല . നേരത്തെ രാജധാനി ബിൽഡിങ്ങുൾപ്പെടെ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. കവടിയാറിലെ ഹോട്ടലിലെ അനധികൃത നിർമ്മാണവും നഗരസഭ കണ്ടെത്തിയരുന്നു. അതിന് പിന്നാലെയാണ് പുതിയ കൈയേറ്റവും പുറത്താകുന്നത്. അതിനിടെ ഈ കേസുകളെല്ലാം ഒതുക്കി തീർക്കാൻ റവന്യൂമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം സജീവമാണ്. എല്ലാ കെട്ടിടവും പിഴവാങ്ങി നിയമവിധേയമാക്കാനാണ് നീക്കം.
കടകംപള്ളി വില്ലേജിൽ 1488 / എ , 1488/ ബി എന്നീ സർവേ നന്പറുകളിലുള്ള 163 സെന്റ് ഭൂമിയിലുള്ള നിർമ്മാണമാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്. കാർഷികാവശ്യങ്ങൾക്കുള്ള സാമഗ്രികൾ സൂക്ഷിക്കാനും കൃഷിക്കാരുടെ താമസ വിശ്രമത്തിനും വേണ്ടിയാണ് നിർമ്മാണമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നിയമ വിധേയമാക്കുന്നതിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടമാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം നഗരസഭയിൽ നിന്നുള്ള പെർമിറ്റില്ലാതെയാണ് നിർമ്മാണം നടന്നത്.
കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത് . മാസ്റ്റർ പ്ലാൻ പ്രകാരം ഗ്രീൻ സ്ട്രിപ്പിൽപെട്ടതായതിനാൽ റീജണൽ ടൗൺ പ്ലാനറുടെ അനുവാദം ഇല്ലാതെ നിർമ്മാണം നടത്തിയത് ചട്ടങ്ങളുടെ ലംഘനമണ്. തണ്ണീർത്തടത്തിൽപെട്ട ഭൂമിയാണോ എന്ന് പരിശോധിച്ച് നടപടി എടുക്കണമെന്നും നഗരകാര്യ വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കെട്ടിട നിർമ്മാണ ചട്ടപ്രകാരം നഗരസഭ പ്ലോട്ടിന്റെ ആധാരം , ഉടമസ്ഥാവകാശം, അതിരുകൾ അളവുകൾ എന്നിവ പരിശോധിച്ച് ബോധ്യപ്പെടണമെന്നും നിർദ്ദേശിക്കുന്നുണ്ട്. അനധികൃത നിർമ്മാണമെന്ന് വ്യക്തമായിട്ടും നഗരസഭയോ നഗരകാര്യ വകുപ്പോ പരിശോധനാ റിപ്പോർട്ടിന്മേൽ ഒരു നടപടിയും എടുത്തിട്ടില്ല.
അതിനിടെ നടപടികളുണ്ടാകാതിരിക്കാനുള്ള കള്ളക്കളികൾ സജീവമാണ്. വഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ബിജുവിന് സർക്കാർ ക്വാറി പൊട്ടിക്കാനുള്ള അനുവാദം നൽകിയിരുന്നു. ബാർ കോഴയിൽ മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാനാണ് ഈ ഒത്തുതീർപ്പ് ധാരണയുണ്ടാക്കിയത്. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ മധ്യസ്ഥതയിൽ നടന്ന ഈ ചർച്ചയിൽ പ്രതികാര നടപടിയൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ധാരണയിൽ പുതിയ കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ കൊണ്ടുവരാനാണ് നീക്കം. എന്നാൽ ബാബുവിനെ കുടുക്കുന്ന തരത്തിൽ നീങ്ങിയാൽ എല്ലാം പൊളിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിജു രമേശിന്റെ കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടൽ സമുച്ചയത്തിനെതിരെ നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് കവടിയാറിലെ ഹോട്ടലും വിവാദത്തിലാവുന്നത്. ഓപ്പറേഷൻ അനന്ത തുടങ്ങുമ്പോൾ സർക്കാരും ബിജു രമേശും രണ്ട് തട്ടിലായിരുന്നു. ഇതോടെയാണ് മറ്റ് കെട്ടിടങ്ങളിലേക്കും അന്വേഷണം എത്തിയത്. ഇത് പുലിവാലായ അവസ്ഥയിലാണ് സർ്കകാരും ബിജു രമേശും ഇപ്പോൾ. ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ഉടമസ്ഥതയിൽ കവടിയാറിലുള്ള വിൻസർ രാജധാനി ഹോട്ടൽ കെട്ടിടത്തിനെതിരായ വിജിലൻസ് റിപ്പോ!ർട്ടിലെ നിരീക്ഷണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണ്.
നഗരസഭയിൽനിന്നു പെർമിറ്റ് ലഭ്യമാക്കാതെയാണ് വിൻസർ രാജധാനിയിലെ ഒൻപതു മുതൽ 12 വരെ നില നിർമ്മിച്ചതെന്നതാണ് കവടിയാർ കയ്യേറ്റത്തിലെ കണ്ടെത്തൽ. കെഎംബിആർ ചട്ടം 4(2) ന്റെ ലംഘനമാണിത്. 1.07.2003ൽ എട്ടു നില വരെ നൽകിയ പെർമിറ്റിൽനിന്നു വ്യതിചലിച്ചാണു നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടം അനധികൃതമായി കണക്കാക്കേണ്ടതാണ്. കെട്ടിടത്തിനെതിരെ 28.02. 2010 മുതൽ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. 17.01.2011 ലെ കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ അദാലത്തിൽ പരിഗണിച്ചെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇടതു പക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലും ബിജു രമേശിനുള്ള സ്വാധീനത്തിന് തെളിവാണ് ഇത്.
സമാന ഇടപെടൽ കടകംപള്ളിയിലും തുണയ്‌ക്കെത്തും. ബിജു രമേശിന്റെ അമ്മയുടെ കുടുംബ സ്ഥലമാണ് കടകംപള്ളി. ഇവിടൈ കോടിക്കണക്കിന് രൂപയുടെ ആസ്തി ബിജു രമേശിനുണ്ട്. ഇവിടെയുള്ള കെട്ടിടങ്ങളിൽ ഏറെയും അനധികൃത നിർമ്മാണമാണെന്ന ആക്ഷേപം മുമ്പേ സജീവമാണ്.