സൗദിയിലെ അനധികൃത താമസക്കാരെയും തൊഴിലാളികളെയും കണ്ടെത്താനുള്ള തിരച്ചിൽ സുരക്ഷാവിഭാഗം ഊർജിതമാക്കി. രാജ്യത്തെ തൊഴിൽ മേഖല നിയമാനുസൃതമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങി യ പരിശോധനാ കാംപയിൻ കൂടുതൽ ശക്തമാക്കുമെന്ന് തൊഴിൽ മന്ത്രി എൻജിനീയർ ആദി ൽ ഫഖീഹ് അറിയിച്ചു.  

നിയമലംഘകരായ ഒരാളേയും രാജ്യത്ത് തങ്ങാൻ അനുവദിക്കില്ല. നിയമം അംഗീകരിക്കുകയെന്നത് രാജ്യത്ത് ജീവിക്കുന്നവരുടെ ബാ
ധ്യതയാണ്. തൊഴിൽ നിയമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട വിദേശികൾ തയ്യാറാവണം. നിയമാനുസൃതരായ തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ തൊഴിൽ മന്ത്രാലയത്തിന് കഴിയുമെന്നിരിക്കെ നിയമലംഘകരായ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ നടന്ന പരിശോധനയിൽ ഇഖാമ നിയമം ലംഘിച്ച 503 പേരും തൊഴിൽ നിയമവിരുദ്ധമായി ജോലി ചെയ്ത 98 പേരും പിടിയിലായി. പിടിയിലാവരിൽ ഭൂരിഭാഗം പേരെയും സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചു. ബാക്കിയുള്ളവർ നാടുകടത്തൽ കേന്ദ്രത്തിൽ ഊഴവും കാത്ത് നിൽക്കുകയാണ്.

രാജ്യത്തെ എല്ലാ വ്യാപാര വ്യവസായ രംഗങ്ങളിലും പൊലീസ് തിരച്ചിൽ നടക്കുന്നുണ്ട്. സ്‌പോൺസർക്ക് കീഴിലല്ലാതെ തൊഴിലെടുക്കുന്ന വിദേശികളാണ് പിടിയിലായവരിൽ അധികവും. നഗരങ്ങളിലും റിമോട്ട് എരിയകളിലും തിരിച്ചിൽ ശക്തമാണ്.  റോഡ് മാർഗം എളുപ്പത്തിൽ എത്താൻ കഴിയാത്ത ഉൾഗ്രാമങ്ങളിൽ  ഹെലികോപ്ടർ ഉപയോഗിച്ചും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.