- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലീബിൽ അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പേരിൽ വീട്ടുജോലിക്കാരികളെ എത്തിച്ച സംഘം പിടിയിൽ; പിടികൂടിയവരിൽ സ്ഥാപന നടത്തിപ്പുകാരിയും 20 ഓളം വേലക്കാരികളും
കുവൈത്ത് സിറ്റി: ജലീബിൽ അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പേരിൽ വീട്ടു ജോലിക്കാരികളെ എത്തിച്ച സംഘം പിടിയിൽ.ആഭ്യന്തര വകുപ്പിന് ലഭിച്ച രഹസ്യറിപ്പോർട്ട് പ്രകാരം സുരക്ഷാവിഭാഗം നടത്തിയ നീക്കത്തിലാണ് സംഘത്തെ പിടികൂടിയത്. സ്ഥാപന നടത്തിപ്പുകാരിയെയും 20ഓളം വേലക്കാരികളെയുമാണ് പൊലീസ് പിടികൂടിയത്. സ്‌പോൺസർമാരുടെ പീഡനവും മറ്റും കാരണം
കുവൈത്ത് സിറ്റി: ജലീബിൽ അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പേരിൽ വീട്ടു ജോലിക്കാരികളെ എത്തിച്ച സംഘം പിടിയിൽ.ആഭ്യന്തര വകുപ്പിന് ലഭിച്ച രഹസ്യറിപ്പോർട്ട് പ്രകാരം സുരക്ഷാവിഭാഗം നടത്തിയ നീക്കത്തിലാണ് സംഘത്തെ പിടികൂടിയത്. സ്ഥാപന നടത്തിപ്പുകാരിയെയും 20ഓളം വേലക്കാരികളെയുമാണ് പൊലീസ് പിടികൂടിയത്.
സ്‌പോൺസർമാരുടെ പീഡനവും മറ്റും കാരണം വീടുകളിൽനിന്ന് ഒളിച്ചോടിയവരും സ്‌പോൺസർമാർക്ക് പണംകൊടുത്ത് പുറത്ത് ജോലി ചെയ്യുന്നവരും പിടികൂടിയവരിൽപെടും. ജലീബിലെ ഒരു കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവരുടെ ഓഫിസ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉയർന്ന ഫീസ് ഈടാക്കി ദിവസക്കൂലിക്കും മാസവേതനത്തിനും ഏജന്റുകൾ വീട്ടുവേലക്കാരികളെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
വ്യാജ സീലുകളും മറ്റു രേഖകളും ഇവരിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.