- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യമെങ്ങും കർശന പരിശോധന; ഇതുവരെ പിടിയിലായത് 8000 വിദേശികൾ; ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിയിലായത് 33 പേർ
കുവൈത്ത് സിറ്റി: രാജ്യമെങ്ങും നിയമലംഘകരായ വിദേശികളെ പിടികൂടാനായി കർശന പരിശോധന തുടരുകയാണ്. നിയമ വിരുദ്ധമായി താമസിക്കുന്നവർക്കായുള്ള തെരച്ചിലിൽ 8000 ത്തോളം വിദേശികളെ ഇതുവരെ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. ആറ് ഗവർണറേറ്റുകളിലായി പ്രത്യേക ടീമുകളുടെ നേത്യത്വത്തിലായിരുന്നു പരിശേധന. കൃത്യമായ താമസ രേഖകൾ ഇല്ലാത്തവർ, മദ്യം മയക്ക്
കുവൈത്ത് സിറ്റി: രാജ്യമെങ്ങും നിയമലംഘകരായ വിദേശികളെ പിടികൂടാനായി കർശന പരിശോധന തുടരുകയാണ്. നിയമ വിരുദ്ധമായി താമസിക്കുന്നവർക്കായുള്ള തെരച്ചിലിൽ 8000 ത്തോളം വിദേശികളെ ഇതുവരെ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു.
ആറ് ഗവർണറേറ്റുകളിലായി പ്രത്യേക ടീമുകളുടെ നേത്യത്വത്തിലായിരുന്നു പരിശേധന. കൃത്യമായ താമസ രേഖകൾ ഇല്ലാത്തവർ, മദ്യം മയക്ക് മരുന്ന് കേസിലെ പ്രതികൾ, സ്‌പോൺസർ മാറി ജോലി ചെയ്തവർ എന്നിങ്ങനെയുള്ളവരാണ് പിടിയിലായത്.
ഇഖാമ നിയമലംഘകര പിടിക്കൂടുന്നത് കൂടാതെ കഴിഞ്ഞ ആഴ്ചയ മുതൽ ഗതാഗത മന്ത്രാലയവും നിയമം ശക്തമാക്കിയിരുന്നു. ഒരാഴ്ചക്കിടയിൽ ഡ്രൈവിങ് ലൈസൺസ് ഇല്ലാതെ വാഹനം ഓടിച്ച മൂന്ന് ഇന്ത്യക്കാർ അടക്കം 33 വിദേശികളാണ് ഇതുവരെ പിടിയിലായത്. ഇവരെ നാട് കടത്താനുള്ള നടപടികൾ ചെയ്തു വരുകയാണന്നും അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്പ്രകാരം 25000 ഇന്ത്യക്കാർ അടക്കം ഒരു ലക്ഷത്തോളം നിയമ വരുദ്ധ താമസക്കാരുണ്ട് കുവൈത്തിൽ. ബംഗൽദേശ്, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നള്ള ആയിരക്കണക്കിന് വിദേശികളും നിയമ വിരുദ്ധമായി കഴിയുന്നതായി എംബസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.