- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ കള്ളക്കടത്ത്, കുഴൽപ്പണം, മണൽമാഫിയ, വനം കൊള്ള; പുറമെ സിബിഎസ്ഇ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളും! എതിർക്കുന്നവരെ തല്ലാൻ എസ്ഡിപിഐക്കാരും: ഭരണ സ്വാധീനത്തിന്റെ തണലിൽ മലബാറിലെ ലീഗിന്റെ സമാന്തര സമ്പദ് വ്യവസ്ഥ ഇങ്ങനെ!
കോഴിക്കോട്: റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഭവനം. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ മിനിമം മൂന്നണ്ണമെങ്കിലും മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തൻ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരയിലെയും ഒരു ശരാശരി സ്വർണക്കച്ചവടക്കാരന്റെയൊക്കെ
കോഴിക്കോട്: റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഭവനം. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ മിനിമം മൂന്നണ്ണമെങ്കിലും മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തൻ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരയിലെയും ഒരു ശരാശരി സ്വർണക്കച്ചവടക്കാരന്റെയൊക്കെ വീടുകണ്ടാൽ ഇൻകം ടാക്‌സുകാരുടെയൊക്കെ കണ്ണുതള്ളിപ്പോവും.
ഈ പണമൊക്കെ എവിടെനിന്ന് കുത്തി ഒലിച്ചുവരുന്നു എന്നുചോദിച്ചാൽ ആർക്കും മറുപടിയുണ്ടാവില്ല. ആരു ഭരിച്ചാലും ഇവർക്കെതിരെ മാമൂൽ അന്വേഷണമല്ലാതെ ഇതുവരെ ഒന്നും ഉണ്ടായിട്ടിമില്ല. ഭരണത്തിന്റെയും സാമുദായിക നേതൃത്വത്തിന്റെയും തണലിൽ മുസ്ലിംലീഗ് സൃഷ്ടിച്ച സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്, ഇപ്പോൾ ലീഗ് എംഎൽഎ കെ.എം ഷാജിയെയൊക്കെ വിവാദത്തിൽ കുടുക്കിയ 'കൂടുക്കിൽ സഹോദരന്മാർ എന്നറിയപ്പെടുന്ന' കുപ്രസിദ്ധരായ ക്രിമനലുകളുടെയൊക്കെ ചെയ്തികളിലൂടെ പുറത്തുവരുന്നത്.
കള്ളക്കടത്ത് വിവരങ്ങൾ പൊലീസിന് വെളിപ്പെടുത്താതിരിക്കാൻ മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കുടുക്കിൽ ബാബു, സഹോദരങ്ങളായ അബ്ദുൽ റഹീം എന്ന റഹീം, നാദിർഷാൻ എന്ന നാദിർ, ജംഷാദ് എന്ന കുഞ്ഞാവ എന്നിവരെപ്പറ്റിയുള്ള പുതിയ വിവരങ്ങളാണ് ലീഗ് നേതൃത്വത്തിന് തലവേദനായിരിക്കുന്നുന്നത്. ലീഗ് എംഎൽഎയായ കെ.എം ഷാജി ഇവരോടൊപ്പം ആഡംബരകാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഈ പ്രതികളുമായി ലീഗ് മന്ത്രിമാരായ പി. കെ കുഞ്ഞാലിക്കുട്ടിക്കും എം. കെ മുനീറിനും അടുത്ത ബന്ധമാണെന്ന്, മരണപ്പെട്ട സീരിയൽ നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി വെളിപ്പെടുത്തിയത്. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ റഹീം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് വേണ്ട സഹായങ്ങൾ ചെയ്യന്നത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണെന്നുാണ് ജയലക്ഷ്മി ആരോപിക്കുന്നത്. റഹീമുമായി ബന്ധമുണ്ടായിരുന്ന സീരിയൽ താരം പ്രിയങ്ക ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ഇതു കൊലപാതകമാണെന്നും റഹീമിനും ഫായിസിനും കേസിൽ പങ്കുണ്ടെന്നും ആരോപിച്ച് അന്നുതന്നെ മാതാവ് ജയലക്ഷ്മി രംഗത്തത്തെിയിരുന്നു.
എന്നാൽ കൊടുവള്ളി മേഖലയിലെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാവും. ലീഗിന്റെ തണലിൽ സ്വർണകഴുൽപ്പണ കള്ളക്കടത്ത് തൊഴിലാക്കി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. സ്ഥലം എംഎൽഎയും ലീഗ് നേതാവുമായി സി.മോയിൻ കുട്ടിയാണ് ഈ സംഘങ്ങൾക്ക് എല്ലാ ഒന്നതാശയും ചെയ്തുകൊടുക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.
സ്വർണക്കടത്തുമായി പരസ്യമായി ബന്ധമുള്ള ലീഗ് നേതാവ് കാരട്ട് റസാഖിനെപ്പോലുള്ളവർ ഒരു ചുക്കും സംഭവിക്കാത്തപോലെ 'സാമൂഹിക സാംസ്കാരിക' മേഖലകളിൽ സജീവമായി കഴിയുന്നു. മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർ ഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്.ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്. ബലിപ്പെരുന്നാൾ ദിനത്തിൽ നടത്തിയ അത്തരമൊരു ശ്രമമാണ് ഇപ്പോൾ കുടുക്കിൽ സഹോദരന്മാരെ കുടുക്കിലാക്കിയത്.തട്ടിക്കൊണ്ടുപോവലും അക്രവവും മർദവനവും ഇവിടെ പതിവാവകുയാണ്. ഒരു പ്രമുഖ ലീഗ് നേതാവ് ഇങ്ങനെ ഒരു 'ടോർച്ചറിങ്ങ് ഹൗസ് 'തന്നെ കൊടുവള്ളിയിൽ പണിതായി നാട്ടുകാർ പറയുന്നു.ഇവിടെ നിന്ന് രാത്രികളിൽ നിലവിളികളും കേൾക്കാം!
പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിൻെ വിപത്തുകൾ തിരച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്‌നങ്ങളും വർധിക്കയാണ്.എട്ട് വർഷംമുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.
വനവും പുഴയും കൊള്ളയടിക്കുന്ന സംഘങ്ങളുമുണ്ട്. മണൽമാഫിയക്ക് എസ്‌കോർട്ട് പോയാൽ പോലും ദിവസവും രണ്ടായിരം രൂപ എതാനും മണിക്കുറുകളുടെ അധ്വാനം കൊണ്ട് കിട്ടും. പൂനൂർ പുഴയും, ചാലിയാറും, മൊയ്തീൻകാഞ്ചന പ്രണയത്തിലെ പ്രധാന കഥാപാത്രമായിരുന്ന ഇരുവഴിഞ്ഞി പുഴയുമൊക്കെ ഇന്ന് മണൽ മാഫിയുടെ പിടിയിലാണ്. പള്ളിക്കമ്മറ്റികൾക്ക് പണം കൊടുത്ത് പുഴയോരത്തെ പള്ളിപ്പറമ്പിലുടെ റോഡുണ്ടാക്കി മണൽക്കടത്തുനടത്തിയ സംഭവംപോലും ഇവിടെയുണ്ട്.
ഇതുകൊണ്ടൊക്കെ പ്രദേശത്തെ ചെറുപ്പക്കാരിൽ ഒരു ഭാഗവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചെറുപ്പത്തിൽതന്നെ എളുപ്പം പണം ഉണ്ടാക്കാവുന്നതുകൊണ്ട് അവരൊക്കെ ഇത്തരം സംഘങ്ങളിൽ പെടുന്നു. ഇത് സൃഷ്ടിക്കുന്ന സാംസ്കാരിക അരാജകത്വം അടുത്തകാലത്താണ് ഈ നാട് തിരച്ചറിഞ്ഞത്. ചെറുപ്പക്കാരിൽ നല്‌ളൊരു വിഭാഗവും മദ്യത്തിനും മറ്റും അടിമപ്പെടുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കാമ്പയിനിൽ ഇത്തരം സംഘങ്ങളെ പേരെടുത്ത് വിമർശിച്ചിരുന്നു.ആൽബം നിർമ്മാണം,സിനിമാ നിർമ്മാണം എന്നൊക്കെപ്പറഞ്ഞ് ഇങ്ങനെ ഇത്തരം യുവാക്കൾ നടത്തുന്ന 'സാംസ്കാരിക പ്രവർത്തനങ്ങളിൽ ' കുടുങ്ങിയാണ് നടി പ്രിയങ്കയെപ്പോലുള്ളവർക്ക് ജീവൻ നഷ്ടമായത്.
ചന്ദനത്തെലം കടത്തും വനം കൊള്ളയും വയനാട് കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്നുണ്ട്്.കസ്തൂരിരംഗൻ സമരത്തിന്റെ പേരിൽ മുമ്പ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമിച്ചത് ഇത്തരം വനം കൊള്ള കേസുകളുടെ രേഖകൾ നശിപ്പിക്കാനായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ലീഗ് എംഎൽഎ സി.മോയിൻ കുട്ടിതന്നെയാണ് ഈ വിഷയത്തിലും ആരോപണ വിധേയനായത്.
എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ മലയോരമേഖലയിൽ നടന്ന സമരത്തിൽ പങ്കെടെുത്തവർക്കെതിരായ മുഴുവൻ കേസുകളും പിൻവലിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കോടഞ്ചരേി പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനംചെയ്ത് പറഞ്ഞത് ഞെട്ടലോടെയാണ് പരിസരവാസികൾ കേട്ടത്.ഒരോഘട്ടത്തിലും ലീഗ് നേതൃത്വത്തിലേക്ക് അന്വേഷണം എത്തുമെന്ന് വരുമ്പോൾ പൊലീസ് തന്നെ കേസ് അട്ടിമറിക്കയാണ് പതിവ്.
ഇങ്ങനെ കുമിഞ്ഞുകൂടുന്ന പണത്തിന്റെ ഒരുഭാഗം സി.ബി.എസ്.ഇ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളുംമായി മാറ്റി വീണ്ടും പണം പിടുങ്ങും. അനാഥാലായങ്ങളിലേക്ക് അന്യസംസ്ഥാനകുട്ടികളെ കടത്തിക്കൊണ്ടുവരുന്നതുവരെ ഗ്രാന്റ് തട്ടാനുള്ള തത്രപ്പാടിൽനിന്നാണെന്ന് ആദ്യ ഘട്ട അന്വേഷണത്തിൽ വ്യക്തമായിരുന്നെങ്കിലും ചെന്നിത്തലയുടെ പൊലീസ് ആ കേസും തുമ്പും വാലുമില്ലാക്കിയിരക്കയാണ്.
ഇനി രാഷ്ട്രീയമായി തങ്ങളെ എതിരിടുന്നവരെ തളക്കാൻ ലീഗ്, എസ്.ഡി.പി.ഐയുമായി കൂട്ടുചേർന്നതിന്റെ അതീവ അപകടകരമായ പല അവസ്ഥകളും ഈ മേഖലയിൽ കാണാനുണ്ട്്.ലീഗിന്റെ മാഫിയാ പ്രവർത്തനങ്ങളെ ചോദ്യം ചെയ്താൽ വടിവാളുമായ വരുന്ന എസ്.ഡി.പി.ഐക്കാരെ കണികണ്ട സംഭവം ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകർക്കടക്കം പറയാനുണ്ട്. ലീഗിന്റെ ബി ടീമായി ഇന്ന് വെട്ടാനും കുത്താനും ഇറങ്ങുന്ന എസ്.ഡി.പി.ഐ നാളെ ആ സംഘടനയത്തെന്നെ വിഴുങ്ങുമെന്ന ആശങ്ക ലീഗിലെ മുതിർന്നനേതാക്കളിൽ പലർക്കുമുണ്ട്.
ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്‌ക്കാരത്തെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം ഇടതു സംഘടനകളും പ്രകടിപ്പിക്കറില്ല. ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞു വന്ന് പിന്നീട് സിപിഐ(എം) സ്വതന്ത്രനായ കുന്ദമംഗലം എംഎൽഎ, പി.ടി.എ റഹീമൊക്കെ വല്ലപ്പോഴും എന്തെിലും പറഞ്ഞാൽ ആയെന്നുമാത്രം.മുമ്പ് വി എസ് ഗവൺമെന്റിന്റെ കാലത്ത് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറി സ്വർണകുഴൽപ്പണ മാഫിയയുടെ വേരറുക്കണമെന്ന് പറഞ്ഞ് നിവേദനം നൽകിയിരുന്നെങ്കിലും അന്വേഷണം പതിവുപോലെ ചട്ടപ്പടിയിൽ ഒതുങ്ങി.
കോൺഗ്രസ് നേതാക്കൾക്കാകട്ടെ ലീഗ് പറയുന്നത് മൂളുകയല്ലാതെ അനീതിയെ എതിർക്കാനുള്ള നട്ടെല്ലുമില്ല. ഈ കച്ചവടത്തിലെ നക്കാപ്പിച്ച വാങ്ങി അവർ തൃപ്തരാവുന്നു.മാത്രമല്ല ബിജെപി അടക്കമുള്ള എല്ലാ പാർട്ടിയിലെ നേതാക്കളും 'ഈ വ്യവസായ പ്രമുഖരുടെയൊക്കെ' സുഹൃത്തുക്കളാണുതാനും. മോദി ഭരിക്കുന്ന ഇക്കാലത്ത് കേന്ദ്ര എജൻസികളെയോ റവന്യൂ ഇന്റലിജൻസിനെയോ വച്ചോ ഒരു അന്വേഷണം ആത്മാർഥമായി നടത്താമെങ്കിലും പരാതിപോലും നൽകാൻ പ്രദേശത്തെ ബിജെപി നേതാക്കൾ തയാറാവുന്നില്ല.അതേസമയം ഇങ്ങനെ ലഭിക്കുന്ന പണമാണ് മാറാട് കലാപത്തിനടക്കമുള്ള ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് വി.മുരളീധരനൊക്കെ പ്രസംഗിക്കാറുമുണ്ട്.പക്ഷേ ഒരു അന്വേഷണത്തിന്റെ ഘട്ടം വരുമ്പോൾ പരാതിക്കാർ ആരും ഉണ്ടാവില്ല.