കോഴിക്കോട്: ഓപ്പറേഷൻ കുബേരയെന്നൊക്കെ പറഞ്ഞ്വാചക മടിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെയെന്ന് ആരോപണമുയരുന്ന സ്വർണക്കള്ളകടത്തിന്റെ കാര്യമത്തെുമ്പോൾ മുട്ടിടിക്കും. കള്ളക്കടത്ത് രഹസ്യങ്ങൾ പൊലീസിന് ചോർത്തിക്കൊടുക്കുമെന്ന ഭീതിയിൽ കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികളായ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശികളായ കുടുക്കിൽ സഹോദരനമ്മാർ എന്നറിയപ്പെടുന്ന ക്രിമിനലുകളെ രക്ഷിക്കാൻ ഉന്നതതല രാഷ്ട്രീയ സമ്മർദം തുടരുകയാണ്.

നീതിന്യാല വ്യവസ്ഥയുടെ കാര്യത്തിൽ കേട്ടുകേൾവിയില്ലാതത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വ്യാഴാഴ്ച താമരശ്ശേരിയിലെ പൊതുപരിപാടിയിൽ സംബന്ധിക്കാനത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഈ കേസുമായി ബന്ധപ്പെട്ട് കുടുക്കിൽ സഹോദരരുടെ ബന്ധുക്കൾ സന്ദർശിക്കയായിരുന്നു.

പ്രാദേശിക ലീഗ് നേതാക്കൾ മുഖേനയാണ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചത്. ഇതിനുശേഷം, കുടുക്കിൽ സഹോദരർ ഒഴികെയുള്ള പ്രതികളെ നടക്കാവ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തൽക്കാലം പൊലീസിന്റെ മുഖം രക്ഷിക്കാൻ വേണ്ടിയായിരുന്ന ഈ ഔദാര്യം. എന്നാൽ, ഇതിനെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ പി.എ വൽസന്റെ ശക്തമായ നിലപാടാണ് ഈ നീക്കത്തെ പൊളിച്ചത്. കുടുക്കിൽ സഹോദരന്മാർക്കൊപ്പമുള്ള ഗുണ്ടകൾ എവിടെയാണുള്ളതെന്ന് പൊലീസ് കണ്ടുപിടുക്കുമെന്ന് അദ്ദേഹം നിലപാട് എടുത്തു. ഇതേതുടർന്ന് കുടുക്കിൽ സഹോദരന്മാർക്ക് ഒപ്പമുണ്ടായിരുന്നു ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെ പ്രറെയ്ഡ് ചെയ്ത് പൊലീസ് പിടികൂടുകയായിരുന്നു.

താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ എഴുകളത്തിൽ വീട്ടിൽ എ.കെ. നംഷീദ് ഹുസൈൻ (27), കാറ്റാടിക്കുന്ന് ഹൗസിൽ എ.ടി. ഷാഹിദ് അബ്ദുല്ല (25), അറക്കൽ വീട്ടിൽ എ.ടി. നിജാസ് അബ്ബാസ് (24) എന്നിവരെയാണ് നടക്കാവ് സി.ഐ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. അമ്പായത്തോട് കോളനിയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്ച പുലർച്ച െസിറ്റി ക്രൈം സ്‌ക്വാഡ് സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. അതേസമയം മുഖ്യപ്രതികളും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശികളുമായ കുടുക്കിൽ ബാബു, സഹോദരങ്ങളായ റഹീം, നാദിർ, കുഞ്ഞാവ ഇവരുടെ ബന്ധു ഷെഫീഖ് എന്നിവർക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചവെന്നാണ് പൊലീസ് പറയുന്നത്.

സീരിയൽ നടി പ്രിയങ്ക ആത്മഹത്യചെയ്ത കേസിൽ പ്രതിയായ കുടുക്കിൽ റഹീമിന് കർണാടകയിലെ പ്രമുഖ നഗരങ്ങളുമായി ഉറ്റബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ആ നിലക്കും അന്വേഷണം നടക്കുന്നുണ്ട്. ഈ പ്രതികളെ രക്ഷിക്കുന്നത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും, എം.കെ മുനീറുമാണെന്ന് പ്രിയങ്കയുടെ അമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ റഹീം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് വേണ്ട സഹായങ്ങൾ ചെയ്യന്നത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണെന്നുാണ് ജയലക്ഷ്മി ആരോപിക്കുന്നത്. റഹീമുമായി ബന്ധമുണ്ടായിരുന്ന സീരിയൽ താരം പ്രിയങ്ക ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ഇതു കൊലപാതകമാണെന്നും റഹീമിനും ഫായിസിനും കേസിൽ പങ്കുണ്ടെന്നും ആരോപിച്ച് അന്നുതന്നെ മാതാവ് ജയലക്ഷ്മി രംഗത്തത്തെിയിരുന്നു.

മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർ ഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്.ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്. ബലിപ്പെരുന്നാൾ ദിനത്തിൽ നടത്തിയ അത്തരമൊരു ശ്രമമാണ് ഇപ്പോൾ കുടുക്കിൽ സഹോദരന്മാരെ കുടുക്കിലാക്കിയത്.

ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്‌ക്കാരത്തെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം ഇടതു സംഘടനകളും പ്രകടിപ്പിക്കറില്ല. ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞു വന്ന് പിന്നീട് സിപിഐ(എം) സ്വതന്ത്രനായ കുന്ദമംഗലം എംഎ!ൽഎ, പി.ടി.എ റഹീമൊക്കെ വല്ലപ്പോഴും എന്തെിലും പറഞ്ഞാൽ ആയെന്നുമാത്രം.മുമ്പ് വി എസ് ഗവൺമെന്റിന്റെ കാലത്ത് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറി സ്വർണകുഴൽപ്പണ മാഫിയയുടെ വേരറുക്കണമെന്ന് പറഞ്ഞ് നിവേദനം നൽകിയിരുന്നെങ്കിലും അന്വേഷണം പതിവുപോലെ ചട്ടപ്പടിയിൽ ഒതുങ്ങി.

കോൺഗ്രസ് നേതാക്കൾക്കാകട്ടെ ലീഗ് പറയുന്നത് മൂളുകയല്ലാതെ അനീതിയെ എതിർക്കാനുള്ള നട്ടെല്ലുമില്ല. ഈ കച്ചവടത്തിലെ നക്കാപ്പിച്ച വാങ്ങി അവർ തൃപ്തരാവുന്നു.മാത്രമല്ല ബിജെപി അടക്കമുള്ള എല്ലാ പാർട്ടിയിലെ നേതാക്കളും 'ഈ വ്യവസായ പ്രമുഖരുടെയൊക്കെ' സുഹൃത്തുക്കളാണുതാനും. മോദി ഭരിക്കുന്ന ഇക്കാലത്ത് കേന്ദ്ര എജൻസികളെയോ റവന്യൂ ഇന്റലിജൻസിനെയോ വച്ചോ ഒരു അന്വേഷണം ആത്മാർഥമായി നടത്താമെങ്കിലും പരാതിപോലും നൽകാൻ പ്രദേശത്തെ ബിജെപി നേതാക്കൾ തയാറാവുന്നില്ല.അതേസമയം ഇങ്ങനെ ലഭിക്കുന്ന പണമാണ് മാറാട് കലാപത്തിനടക്കമുള്ള ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് വി.മുരളീധരനൊക്കെ പ്രസംഗിക്കാറുമുണ്ട്.പക്ഷേ ഒരു അന്വേഷണത്തിന്റെ ഘട്ടം വരുമ്പോൾ പരാതിക്കാർ ആരും ഉണ്ടാവില്ല.