മസ്‌കറ്റ്: തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ഒമാൻ മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംയുക്ത പരിശോധന സംഘമാണ് തൊഴിൽ നിയമ ലഘനം പിടികൂടാൻ നടപടികൾ ശകതമാക്കിയത്.

നിയമ വിധേയമായല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കുമെതിരെ ശക്തമായ സന്ദേശം കൂടിയാണിതെന്നും അധികൃതർ പറഞ്ഞു. ഇങ്ങനെ തൊഴിലെടുപ്പിച്ച പല സ്ഥാപനങ്ങൾക്കും പിഴയും, ഒരു വർഷത്തേക്ക് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിൽ നിരോധന മേർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇത്തരം നിയമംലംഘകരെ പിടികൂടാനായി രാജ്യത്തു തിരച്ചിൽ സജീവമാണ്. ഇങ്ങനെ പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഏഷ്യന്വംശജരാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ തൊഴിൽ വിപണി നിയന്ത്രിക്കാനായി മാനവശേഷി മന്ത്രാലയം പരിശോധനാ യജ്ഞങ്ങൾ രാജ്യത്തുടനീളം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് 444 പേരെ അറസ്റ്റ് ചെയ്തിതത്.