റിയാദ്: രാജ്യത്ത് തൊഴിൽ നിയമം ലംഘിച്ച 360 വിദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം നീണ്ടു നിന്ന റെയ്ഡിലാണ് പ്രവാസികൾ അറസ്റ്റിലാകുന്നത്. ബസുകൾ, ടാക്‌സികൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ, വർക്കർമാരുടെ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തിയത്.

വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇക്കൂട്ടർ പിഴയുൾപ്പെടുന്ന ശിക്ഷകൾക്ക് അർഹരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് പിഴയ്‌ക്കൊപ്പം തന്നെ നാടുകടത്തലിനും ഇവർ വിധേയരാകും. മറ്റ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി സഹകരിച്ചാണ് റിയാദ് പൊലീസ് റെയ്ഡ് നടത്തിയത്. മഫൗഹ, ഷുമൈസി, നസറിയ, ഫൈസലിയ, കുബൈറ, ബത്താ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണിവ എന്നതാണ് മറ്റൊരുകാര്യം.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ യെമനികളും എത്യോപ്യൻസുമാണ് ബഹുഭൂരിപക്ഷം ആൾക്കാരും.