- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ അനധികൃത താമസക്കാർക്കെതിരെ നടപടികൾ ശക്തമാക്കുന്നു; പിടികൂടുന്നവരെ നാടുകടത്തും
ദോഹ: രാജ്യത്തെ അനധികൃത താമസക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 2015-ലെ കണക്കനുസരിച്ച് ഏകദേശം 26,000ത്തോളം അനധികൃത താമസക്കാരാണ് രാജ്യത്തുള്ളത്. ഇത്തരക്കാകെ പിടികൂടി നാടുകടത്താനാണ് ആലോചനകൾ നടക്കുന്നത്. കൂടാതെ ഇവർക്കു മറ്റു ജിസിസി രാജ്യങ്ങളിലേക്കും വിലക്ക് ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം തൊഴിലാളികളും തൊഴിലുടമകളിൽ നിന്നും ഒളിച്ചോടി അനധികൃതമായി താമസിക്കുന്നവരാണ്. തൊഴിൽ വിസകളിൽ എത്തുന്ന വിദേശികൾ വിസയുടെ കാലാവധി പൂർത്തിയാകുന്നതുവരെ അതേ തൊഴിൽ തുടരണമെന്നാണ് നിയം വ്യവസ്ഥ ചെയ്യുന്േനത്. എന്നാൽ ഭൂരിഭാഗം പേരും ഈ നിയമം പാലിക്കാറില്ല. ഇവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. തൊഴിലുടമകൾ താമസ വിസ പുതുക്കി നൽകാത്ത സാഹചര്യങ്ങളും ചിലയിടങ്ങളിലുണ്ട്. 2015-ലെ കണക്കനുസരിച്ച് വ്യത്യസ്ത വിസകളിലൂടെ ഏകദേശം 26,000ത്തോളം അനധികൃത തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. ഇവരെ പിടികൂടുന്നതിനായി പരിശോധന ആരംഭിച്ച
ദോഹ: രാജ്യത്തെ അനധികൃത താമസക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 2015-ലെ കണക്കനുസരിച്ച് ഏകദേശം 26,000ത്തോളം അനധികൃത താമസക്കാരാണ് രാജ്യത്തുള്ളത്. ഇത്തരക്കാകെ പിടികൂടി നാടുകടത്താനാണ് ആലോചനകൾ നടക്കുന്നത്. കൂടാതെ ഇവർക്കു മറ്റു ജിസിസി രാജ്യങ്ങളിലേക്കും വിലക്ക് ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
രാജ്യത്തെ വലിയൊരു വിഭാഗം തൊഴിലാളികളും തൊഴിലുടമകളിൽ നിന്നും ഒളിച്ചോടി അനധികൃതമായി താമസിക്കുന്നവരാണ്. തൊഴിൽ വിസകളിൽ എത്തുന്ന വിദേശികൾ വിസയുടെ കാലാവധി പൂർത്തിയാകുന്നതുവരെ അതേ തൊഴിൽ തുടരണമെന്നാണ് നിയം വ്യവസ്ഥ ചെയ്യുന്േനത്. എന്നാൽ ഭൂരിഭാഗം പേരും ഈ നിയമം പാലിക്കാറില്ല. ഇവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. തൊഴിലുടമകൾ താമസ വിസ പുതുക്കി നൽകാത്ത സാഹചര്യങ്ങളും ചിലയിടങ്ങളിലുണ്ട്.
2015-ലെ കണക്കനുസരിച്ച് വ്യത്യസ്ത വിസകളിലൂടെ ഏകദേശം 26,000ത്തോളം അനധികൃത തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. ഇവരെ പിടികൂടുന്നതിനായി പരിശോധന ആരംഭിച്ചു കഴിഞ്ഞു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോയന്റുകൾ പ്രവർത്തനമാരംഭിക്കുകയും ഇവിടങ്ങളിൽ കർശനമായ വാഹന പരിശോധനകളും തിരിച്ചറിയിൽ കാർഡ് പരിശോധനകളും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പരിശോധനയിൽ അംഗീകൃത തിരിച്ചറിയൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കും. അതേസമയം, ഗാർഹിക തൊഴിലാളികളെ രക്ഷപ്പെടാൻ സഹായിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇങ്ങനെ രക്ഷപ്പെടാൻ സഹായിക്കുവർക്ക് 50,000 റിയാൽ പിഴയോ മൂന്നു വർഷത്തെ ജയിൽ ശിക്ഷയോ ആണ് ലഭിക്കുക. കുറ്റം ആവർത്തിച്ചാൽ സ്ത്രീ-പുരുഷ ഭേദമന്യേ 15 ദിവസം മുതൽ മൂന്ന് വർഷം വരെയുള്ള തടവു ശിക്ഷയും ലഭിക്കും. രക്ഷപ്പെടുന്ന ഗാർഹിക തൊഴിലാളികളെ പിടികൂടുന്നതിനായി പ്രത്യേക നിരീക്ഷണ സംഘവും നിയമ നിർവ്വഹണ ഏജൻസികളും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.