വിസിറ്റർ വിസ കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുന്നവരെ പിടികൂടാൻ നടപടികൾ ആരംഭിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തേക്ക് ഇത്തരത്തിൽ അനധികൃതമായി തങ്ങുന്നവർ അനേകരുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത് ഇത്തരത്തിൽ ന്യൂസൗത്ത് വെയിൽസിലെ പരാതികൾ പരിശോധിച്ചതിൽ നിന്ന് 40 പേരെയാണ് പിടികൂടിയിരിക്കുന്നത് . ഇതിൽ വിസ കാലാവധി കഴിഞ്ഞവരും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരും ഉണ്ട്. നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവർ, അവരുടെ തൊഴിലുടമകൾ, ലേബർ ഹൈയർ കമ്പനികൾ എന്നിവരെ ഉദ്ദേശിച്ചാണ് നടപടികൾ പ്രധാനമായും കൈക്കൊള്ളുന്നത്.

23 പേരാണ് വിദേശ തൊഴിലാളികളായി കണ്ടെത്തിയിരിക്കുന്നത്. നവംബറിലെ സമാനമായ പരിശോധനയിൽ 17 പേർ പ്രാദേശിക ഫാമുകളിൽ നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്നതായും കണ്ടെത്താൻ കഴിഞ്ഞിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവർ കൂടുതലും മലേഷ്യൽ നിന്നുള്ളവരാണ്.

ഓസ്‌ട്രേലിയയിലെത്തുന്ന വിദേശികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർക്കാർ പ്രിതിജ്ഞാ ബന്ധമാണെന്ന് കുടിയേറ്റ കാര്യമന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി ബോട്ടിലെത്തുന്നത് തടയുക എന്നതാണ് പ്രധാനം. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ തടവിൽ പാർപ്പിക്കുകയോ നാട് കടത്തുകയോ ചെയ്യാം. കൂടാതെ വീണ്ടും ഓസ്‌ട്രേലിയയിലേയ്‌ക്കെത്തുന്നത് തടയപ്പെടുകയും ചെയ്യും. രാജ്യത്തെ കുടിയേറ്റ നയത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ഇത്തരം തട്ടിപ്പുകൾ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പിടികൂടിയവരിൽ 12 പുരുഷന്മാരും എട്ട് സ്ത്രീകളുമടക്കം 23 പേരെ അഡ്‌ലൈഡിലെ ഡീട്ടെൻഷൻ സെന്ററിലേയ്ക്ക് മാറ്റി. മേലേഷ്യൻ യുവതികളായ മൂന്ന് പേർക്ക് ബ്രിഡ്ജ് വിസ അനുവദിച്ചു. നിയമ വിരുദ്ധ ചൂഷണം നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.