ഷിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളി സംഘടനയായ ഇല്ലിനോയ്സ്മലയാളി അസ്സോസിയേഷന്റെ പോഷക സംഘനയായ വനിതാ ഫോറത്തിന്റെ 2021- 2023 വർഷത്തേ പ്രവർത്തനോൽഘാടനം ഏപ്രിൽ 10ാം തിയതി വൈകുന്നേരം 7 മണിക്ക് നവ മാധ്യമമായ സൂം വിഡിയോ കോൺഫ്രൺസ് വഴി നടത്തുന്നു.

ഈ കോവിഡ് 19 ന്റെ നടുവിലും ബഹുവിധ പരിപാടികൾ വനിതാഫോറം ആസൂത്രണം ചെയ്തിരിക്കുന്നു. ഈ വർഷത്തേ പരിപാടികൾ 'സ്റ്റെപ്പ് അപ്പ്ആൻഡ് ലീഡ്' എന്ന തീമാണ് തിരഞ്ഞെടുത്തിരിക്കുന്നതു്.

പ്രവർത്തനോൽഘാടനത്തിന്റെ ജനറൽ കൺവീനറായി ഡോ.സുനീന ചാക്കോയും കോർഡിനേറ്റേഴ്സായി ശോദാ നായർ ,ഷൈനി നന്ദിലക്കാട്, ലിബാജോർജ് ,ആൻസി ഷൈജു, ബ്ലെസി വർഗ്ഗീസ്, ഡെൽസി ജോജി, മീനാ ചാക്കോ, മിനിഫിന്നി എന്നിവരും പ്രവർത്തിക്കുന്നു.

പ്രസ്തുത ചടങ്ങിൽ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ വ്യക്തികൾഅഭിസംബോധന ചെയ്യുന്നതാണ്. ഈ ചടങ്ങിലേക്ക് ഏവരേയും പ്രസിഡന്റ് സിബു മാത്യു കുളങ്ങര, ഐ.എം.എ വനിതാ ഫോറം ചെയർ പേർസൺ ജസ്സി മാത്യു, മറിയാമ്മ പിള്ള എന്നിവർ ക്ഷണിക്കുന്നു.