- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ടിവി പ്രോഗ്രാം ഹിറ്റായതോടെ കൈയിലെത്തിയത് പണലും പ്രശസ്തിയും; വ്യാജ ഡിഗ്രിയും കള്ളപ്പാസ്പോർട്ടും ക്രെഡിറ്റ് കാർഡ് തട്ടിപ്പുമായി നടന്ന പഴയകാലം ഭാര്യ വെളിപ്പെടുത്തുമോ എന്ന് ഭയന്ന് ഭാര്യയെത്തന്നെ കൊന്നു; ചാനൽ അവതാരകൻ അഴിക്കുള്ളിലാകുമ്പോൾ
അതിപ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കെ, സ്വന്തം ഭാര്യയെക്കൊന്ന കേസിൽ അഴിക്കുള്ളിലായ സുഹൈബ് ഇല്യാസിക്ക് ഇനിയുള്ള കാലവും ജയിലിൽകഴിയാം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയത് തന്റെ ഭൂതകാലത്തെ കള്ളത്തരങ്ങൾ ഭാര്യ വെളിപ്പെടുത്തുമോ എന്ന ആശങ്കയിലാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ഡൽഹി കോടതി വ്യക്തമാക്കി. ഇല്യാസിയുടെ കൈയിൽ രണ്ട് വ്യാജ പാസ്‌പോർട്ടുകളുണ്ടായിരുന്നുവെന്നും വ്യാജ ഡിഗ്രിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് തട്ടിപ്പും ഇയാൾ നടത്തിയിരുന്നു. ചാനൽ പ്രൊഡ്യൂസറെന്ന നിലയ്ക്ക് പ്രശസ്തനായതോടെ, ഭാര്യ അഞ്ജുവുമായുള്ള ഇയാളുടെ ബന്ധം വഷളായിരുന്നുവെന്നും കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് സൂപ്പർ ഹിറ്റായതോടെ അഞ്ജുവിനെ ഒഴിവാക്കാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നു. വ്യാജ പാസ്‌പോർട്ട് ഉൾപ്പെടെ തന്റെ തട്ടിപ്പുകൾ അഞ്ജു പുറത്തിവിടുമെന്ന് ആശങ്ക ശക്തമായിരുന്നു. കാനഡയിൽ സ്ഥിരതാമസമാക്കാൻ ഇതിനിടെ അഞ്ജുവും തീരുമാനി
അതിപ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കെ, സ്വന്തം ഭാര്യയെക്കൊന്ന കേസിൽ അഴിക്കുള്ളിലായ സുഹൈബ് ഇല്യാസിക്ക് ഇനിയുള്ള കാലവും ജയിലിൽകഴിയാം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയത് തന്റെ ഭൂതകാലത്തെ കള്ളത്തരങ്ങൾ ഭാര്യ വെളിപ്പെടുത്തുമോ എന്ന ആശങ്കയിലാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ഡൽഹി കോടതി വ്യക്തമാക്കി.
ഇല്യാസിയുടെ കൈയിൽ രണ്ട് വ്യാജ പാസ്‌പോർട്ടുകളുണ്ടായിരുന്നുവെന്നും വ്യാജ ഡിഗ്രിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് തട്ടിപ്പും ഇയാൾ നടത്തിയിരുന്നു. ചാനൽ പ്രൊഡ്യൂസറെന്ന നിലയ്ക്ക് പ്രശസ്തനായതോടെ, ഭാര്യ അഞ്ജുവുമായുള്ള ഇയാളുടെ ബന്ധം വഷളായിരുന്നുവെന്നും കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് സൂപ്പർ ഹിറ്റായതോടെ അഞ്ജുവിനെ ഒഴിവാക്കാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നു.
വ്യാജ പാസ്‌പോർട്ട് ഉൾപ്പെടെ തന്റെ തട്ടിപ്പുകൾ അഞ്ജു പുറത്തിവിടുമെന്ന് ആശങ്ക ശക്തമായിരുന്നു. കാനഡയിൽ സ്ഥിരതാമസമാക്കാൻ ഇതിനിടെ അഞ്ജുവും തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് തന്റെ കരിയർ സംരക്ഷിക്കാനായി ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.കെ.മൽഹോത്ര പറഞ്ഞു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന ഇല്യാസിയുടെ വാദം കോടതി അംഗീകരിച്ചില്ല.
എന്നാൽ, താൻ നിരപരാധിയാണെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും വിധിപ്രസ്താവം കേട്ടശേഷം ഇല്യാസി പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ, രണ്ടുലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ജുവിന്റെ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 2000-ലാണ് ഇല്യാസി ഭാര്യയെ കുത്തിക്കൊന്നത്.
ഭാര്യയെ അതിക്രൂരമായി വേദനിപ്പിച്ച് കൊന്ന ഇല്യാസിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർമായ കേസുകളുടെ പരിധിയിൽ വരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. എന്നാൽ, 18 വർഷമായി വിചാരണ നേരിടുകയും മൂന്നുമാസത്തോളം കസ്റ്റഡിയിൽ കഴിയുകയും ചെയ്ത ഇല്യാസി മാപ്പർഹിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. ഇല്യാസി ജാമ്യ വ്യവസ്ഥകൾ ഒരുഘട്ടത്തിലും ലംഘിച്ചിട്ടില്ലെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം വാദിച്ചു.
തുടക്കത്തിൽ സ്ത്രീധന പീഡനക്കുറ്റം മാത്രമാണ് ഇല്യാസിയുടെ പേരിൽ ചുമത്തിയിരുന്നത്. എന്നാൽ, 2014-ൽ അഞ്ജുവിന്റെ അമ്മ രുക്മ സിങ്ങും സഹോദരി രശ്മി സിങ്ങും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയും കൊലക്കുറ്റം ചുമത്തി വിചാരണ നടത്തണെമന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ഹർജിയെത്തുടർന്നാണ് കൊലക്കുറ്റം ചുമത്തി വിചാരണ തുടങ്ങിയത്.