മുംബൈ: മറാഠി നടിയും നർത്തകിയുമായ അശ്വനി എക്‌ബോട്ട് (44) സ്റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച വൈകുന്നേരം പൂണെയിലെ ഭാരത് നാട്യമന്ദിറിൽ നടന്ന പരിപാടിക്കിടെയാണ് അശ്വനിക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അശ്വനിയുടെ അടുത്ത സുഹൃത്തും സിനിമാ പ്രവർത്തകയുമായ സോണാലി കുൽക്കർണിയാണ് മരണവാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.മറാട്ടി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും സജീവമായിരുന്നു അശ്വനി. പൂനയിലെ റേഡിയോ ടെക്നീഷ്യനായ പ്രമോദ് എക്‌ബോട്ട് ആണ് ഭർത്താവ്. സുധാകർ എക്‌ബോട്ട് മകനാണ്.