കാസർകോട് : ഇന്ത്യൻ നാഷണൽ ലീഗ് അണങ്കൂർ തുരുത്തി ശാഖാ കമ്മിറ്റി പുതിയ വർഷത്തെക്കുള്ള അംഗത്വ വിതരണവും പുതിയ കമ്മിറ്റിയെയും തെരഞ്ഞടുത്തു. ഐഎംസിസി ഷാർജാ ഘടകം ജോയിന്റ് സെക്രട്ടറി ഹനീഫ് തുരുത്തി മെമ്പർഷിപ്പ് വിതരണോദ്ഘാടനംചെയ്തു. ഹാരിസ് ടിഎം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹനീഫ് തുരുത്തി ഉദ്ഘാടനം നിർവഹിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി നാസർ പുഴയരികത്ത് ( പ്രസിഡന്റ് ) അമീർടിഎ, മജീദ് ടിഎ ( വൈസ് പ്രസിഡന്റുമാർ ) അഷ്റഫ് തുരുത്തി ( സെക്രട്ടറി )ഹനീഫ് തുര് ( ട്രെഷറർ ) മുനീർ ടികെ , ഹാരിസ് ഓട്ടോ ( ജോയിന്റ് സെക്രട്ടറിമാർ )എന്നിവരെയും തെരഞ്ഞെടുത്തു. അഷ്‌റഫ് തുരുത്തി സ്വാഗതം ആശംസിച്ച് സംസാരിച്ചു.

കാലിടറാതെ കാൽനൂറ്റാണ്ട് പിന്നിടുന്നു ആദർശത്തിനൊപ്പം അഭിമാനോത്തോടെ നിൽക്കുന്നആദർശ രാഷ്ട്രീയത്തിൽ ചോര ക്കറ പുരളാത്ത പതാകക്ക് പിന്നിൽ അണി നിരക്കാന്മടിയില്ലാതെ യുവാക്കൾ തന്നെയാണ് ഇന്ത്യൻ നാഷണൽ ലീഗ് എന്ന ആദർശ രാഷ്ട്രീയപാർട്ടിയുടെ മെംബർഷിപ്പ് സ്വീകരിക്കുന്നത് , യുവ നിരയാണ് ഇന്ത്യൻ നാഷണൽലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തി പ്രഭാവം. യോഗത്തിൽ അഷ്റഫ് തുരുത്തി, ഹാരിസ് കെകെപി , നംഷീദ് ടികെ , സുഹൈൽ , സുഹൈർ ,ജല്ലു ടിഎം , മുനീർ ടികെ ,ഷഫീക്ക് , സലാം സ്റ്റാർനെറ്റ് , റഹ്മാൻ തുരുത്തി, ഇല്യാസ് ടിഎസ്, അബ്ദുല്ലകെകെപി എന്നിവർ പങ്കെടുത്തു.