എൻ എല്ലിന്റെ ഗൾഫ് ഘടകമായ ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് ശരീഫ് താമരശ്ശേരിയുടെ അധ്യക്ഷതയിൽ ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. യുപിയിലെയും, ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് വളരെ പ്രതീക്ഷ നൽകുന്നതാണെന്നും, വർഗീയ ഫാസിസത്തിനെതിരെ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയുടെ അനിവാര്യത ഓർമപ്പെടുത്തുന്നതാണെന്നും സത്താർ കുന്നിൽ പറഞ്ഞു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ്, കേരള അസോസിയേഷൻ പ്രസിഡന്റ് ഷാഹിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശരീഫ് കൊളവയൽ സ്വാഗതവും, ഹമീദ് മധൂർ നന്ദിയും പറഞ്ഞു.

കുവൈറ്റ് ഐഎംസിസി 2018-2019 ഭാരവാഹിളായി ഹമീദ് മധുർ ( പ്രസിഡന്റ്) , ഷെരിഫ് കൊളവയൽ ( വർക്കിങ് പ്രെസിഡെന്റ് ) : അബൂബക്കർ എആർ നഗർ ( , ജനറൽ സെക്രട്ടറി) ഉമ്മർ ഇ എൽ. ( ട്രെഷറർ :) റഷീദ് ഉപ്പള (ഓർഗനൈസിങ് സെക്രട്ടറി )കുഞ്ഞാമദ് അതിഞ്ഞാൽ , ബിസി അഷ്റഫ് കൂളിയങ്കാൽ , മുനീർ തൃക്കരിപ്പൂർ ,നൗഷാദ് വെറ്റിലപ്പള്ളി (വൈസ് പ്രസിഡണ്ടുമാർ ) അബൂബക്കർ നെല്ലാങ്കണ്ടി, നൗഫൽ പുഞ്ചാവി , ലത്തീഫ് കൂളിയങ്കാൽ , അൻവർ തച്ചംപൊയിൽ , ജാഫർ പള്ളം ( ജോയിന്റ് സെക്രട്ടറിമാർ ) ഖാലിദ് ബി കെ ( മെംബേർസ് വെൽഫെയർ കൺവീനർ) എന്നിവരെയും തിരഞ്ഞെടു