ന്ത്യയിലെ മർദിത പീഡിത പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ മികച്ച പാർലമെന്റേറിയൻ ആയിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് എന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റീ ചെയർമാൻ ശരീഫ് താമരശ്ശേരി പറഞ്ഞു . ഐ എം സി സി കുവൈറ്റ് കമ്മിറ്റീ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ യോഗം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് ഹമീദ് മധൂരിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എം സി സി ജി സി സി പ്രസിഡണ്ട് സത്താർ കുന്നിൽ സേട്ടു സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും വെല്ലിവിളി നേരിടുന്ന കാലഘത്തിൽ സേട്ടു സാഹിബ് ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് പറഞ്ഞ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ അനിവാര്യാമി വന്നിരിക്കുകയാണെന്നും ഇന്ത്യയിലെ അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദം മുന്നോട്ട് വെക്കാൻ സേട്ടു സാഹിബിനെപ്പോലെയുള്ള നേതാവിന്റെ അഭാവം ജനങ്ങൾ അനുഭവിക്കുന്നതായും സത്താർ കുന്നിൽ പറഞ്ഞു.

എന്തൊക്കെ നഷ്ടം സംഭവിച്ചാലും ആരുടെ മുന്നിലും സത്യം വിളിച്ചു പറയാൻ ആർജവം കാണിച്ച നേതാവായിരുന്നു സേട്ടു സാഹിബ് എന്ന് ഓ ഐ സി സി പ്രതിനിധി ഹമീദ് കേളോത് പറഞ്ഞg. മുപ്പത്തി അഞ്ചു വർഷത്തെ പാർലമെന്റ് ജീവിതത്തിൽ അഴിമതിയുടെ കറ പുരളാത്ത സത്യ സന്നദ്ധനായ നേതാവായിരുന്നു സുലൈമാൻ സേട്ട് എന്ന് മാധ്യമ പ്രവർത്തകൻ തോമസ് മാത്യു കടവിൽ അനുസ്മരിച്ചു.

ഇടതു മതേതര ചേരി ശക്തിപ്പെടുത്തുന്നതിന് വളരെയധികം പരിശ്രമിച്ച നേതാവായിരുന്നു സേട്ടു സാഹിബ് എന്ന് കേരള അസോസിയേഷൻ പ്രതിനിധി സാബു എം പീറ്റർ പറഞ്ഞു.ഐ എം സി സി കുവൈറ്റ് കമ്മിറ്റീ വർക്കിങ് പ്രസിഡണ്ട് ശരീഫ് കൊളവയൽ, നൗഷാദ് വെറ്റിലപ്പള്ളി, അഷ്റഫ് ബി സി , ഖാലിദ് ബേക്കൽ , അൻവർ തച്ചംപൊയിൽ, സാബിറലി, നൗഫൽ, മുനീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ സ്വാഗതവും ട്രെഷറർ ഉമ്മർ കൂളിയങ്കാൽ നന്ദിയും പറഞ്ഞു.