- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.സി.സി വാർഷികവും മെട്രോ മെഡിക്കൽ കെയർ ഇശൽ വിരുന്നും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) 22-ാം വാർഷികാഘോഷവും ജൈംഷീർ കൈനിക്കരയുടെ ഇശൽ വിരുന്നും സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. സുവനീർ ഹംസ പയ്യന്നൂരിന് നൽകി വിജയൻ കാരയിൽ പ്രക
കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) 22-ാം വാർഷികാഘോഷവും ജൈംഷീർ കൈനിക്കരയുടെ ഇശൽ വിരുന്നും സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.
സുവനീർ ഹംസ പയ്യന്നൂരിന് നൽകി വിജയൻ കാരയിൽ പ്രകാശനം ചെയ്തു. സാം പൈനുംമൂട് (കല) , പി.ടി. ശരീഫ് (കെ ഐ .ജി) , സഗീർ തൃക്കരിപ്പൂർ(ന് കെ കെ എം എ) , രാജീവ് ജോൺ ( കേരള അസോസിയേഷൻ), അബ്ദുൽ ഫത്താഹ് തയ്യിൽ (മീഡിയ ഫോറം), അയ്യൂബ് കച്ചേരി, ഹംസ പയ്യന്നൂർ , എന്നിവർ സംസാരിച്ചു. ഹമീദ് മധൂർ സ്വാഗതവും ശരീഫ് കൊളവയൽ നന്ദിയും പറഞ്ഞു. കുവൈത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖര കലാകാരന്മാർക്കും പ്രായോച്ചകർക്കും മെമെന്റോ നല്കി. ശാരീരിക വൈകല്യമുണ്ടായിട്ടും തളരാത്ത മനസ്സുമായി ജംഷീർ കൈനിക്കര അവതരിപ്പിച്ച മെട്രോ മെഡിക്കൽ കെയർ ഇശൽ വിരുന്ന് ആസ്വാദ്യകരമായി. ജീവിതാനുഭവങ്ങളെ കോർത്തിണക്കി ജംഷീർ അവതരിപ്പിച്ച പാട്ടുകൾ കേൾവിക്കാരെ കണ്ണീര ണിയിച്ചു റാഫി കല്ലായി, യാസർ കരിങ്കല്ലത്താണി, ജൂലിയ അനിൽ എന്നിവരും ഗാനങ്ങളാലപിച്ചു. ഒപ്പനയും അരങ്ങേറി.