- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഐ.എം.സി.സി ഇബ്രാഹീം സുലൈമാൻ സേട്ട് അനുസ്മരണം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) ആഭിമുഖ്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ട മുഖമായ ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിനെ അനുസ്മരിച്ചു. രാഷ്ട്രീയത്തിൽ ധാർമകിതയുടെയും ആദർശത്തിന്റെയും ഉദാത്ത മാതൃക കാഴ്ചവച്ച നേതാവായിരുന്നു ഇബ്രാഹീം സുലൈമാൻ സേട്ട് എന്നും നിലവിലെ രാഷ്ട്രീയ സാ
കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) ആഭിമുഖ്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ട മുഖമായ ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിനെ അനുസ്മരിച്ചു.
രാഷ്ട്രീയത്തിൽ ധാർമകിതയുടെയും ആദർശത്തിന്റെയും ഉദാത്ത മാതൃക കാഴ്ചവച്ച നേതാവായിരുന്നു ഇബ്രാഹീം സുലൈമാൻ സേട്ട് എന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരത്തിൽ ആദർശനിഷ്ഠ പുലർത്തുന്ന നേതാക്കളുടെ അഭാവമാണ് മുഴച്ചുനിൽക്കുന്നതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അബ്ബാസിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.എം.സി.സി പ്രസിഡന്റ് ശരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ശരീഫ് കൊളവയൽ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, കെ.വി. മുജീബുല്ല, പി.പി. ജുനൂബ്, ശ്രീനിവാസൻ, സത്താർ കുന്നിൽ എന്നിവർ സംസാരിച്ചു. അബൂബക്കർ തീരുർ സ്വാഗതവും അബ്ദുല്ലത്തീഫ് പല്ലിപ്പുഴ നന്ദിയും പറഞ്ഞു.