- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ രണ്ടക്ക വികസന സ്വപ്നമൊക്കെ പണ്ടേ അസ്തമിച്ചു; നോട്ട് പിൻവലിക്കൽ തകർത്തെറിഞ്ഞത് വിപണിയുടെ ആത്മവിശ്വാസം; ഈ വർഷം 6.6 ശതമാനം മാത്രം വികസനമെന്ന് ഐ.എം.എഫ്; ഇന്ത്യൻ തിരിച്ചടി ലോകവിപണിയെയും ബാധിക്കും
നോട്ട് പിൻവലിക്കലിലൂടെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ ഇന്ത്യയുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. വളർച്ചാ നിരക്ക് 7.6 ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറയുമെന്ന അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ വിലയിരുത്തൽ ഇന്ത്യൻ വിപണിക്ക് കടുത്ത തിരിച്ചടിയാവും. ലോകബാങ്കും ഇന്ത്യയുടെ വളർച്ചാ നിരക്കിൽ കുറവുവരുമെന്ന് വിലയിരുത്തിയിരുന്നു. നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ താൽക്കാലിക സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം ചോർത്തിക്കളഞ്ഞത്. വളർച്ചാ നിരക്കിൽ നടപ്പുസാമ്പത്തിക വർഷം ഒരു ശതമാനത്തിന്റെയും അടുത്ത സാമ്പത്തിക വർഷം 0.4 ശതമാനത്തിന്റെയും കുറവുവരുമെന്നാണ് ഏറ്റവും പുതിയ ആഗോള സാമ്പത്തിക അവലോകനത്തിൽ ഐ.എം.എഫ് കണക്കാക്കിയിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ പണ ദൗർലഭ്യമാണ് പെട്ടെന്നുള്ള ഈ പിന്നോട്ടടിക്ക് കാരണമെന്നും നാണയനിധി വിലയിരുത്തുന്നു. ആഗോളതലത്തിൽ നടപ്പുസാമ്പത്തിക വർഷം 3.1 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്
നോട്ട് പിൻവലിക്കലിലൂടെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ ഇന്ത്യയുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. വളർച്ചാ നിരക്ക് 7.6 ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറയുമെന്ന അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ വിലയിരുത്തൽ ഇന്ത്യൻ വിപണിക്ക് കടുത്ത തിരിച്ചടിയാവും. ലോകബാങ്കും ഇന്ത്യയുടെ വളർച്ചാ നിരക്കിൽ കുറവുവരുമെന്ന് വിലയിരുത്തിയിരുന്നു.
നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ താൽക്കാലിക സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം ചോർത്തിക്കളഞ്ഞത്. വളർച്ചാ നിരക്കിൽ നടപ്പുസാമ്പത്തിക വർഷം ഒരു ശതമാനത്തിന്റെയും അടുത്ത സാമ്പത്തിക വർഷം 0.4 ശതമാനത്തിന്റെയും കുറവുവരുമെന്നാണ് ഏറ്റവും പുതിയ ആഗോള സാമ്പത്തിക അവലോകനത്തിൽ ഐ.എം.എഫ് കണക്കാക്കിയിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ പണ ദൗർലഭ്യമാണ് പെട്ടെന്നുള്ള ഈ പിന്നോട്ടടിക്ക് കാരണമെന്നും നാണയനിധി വിലയിരുത്തുന്നു.
ആഗോളതലത്തിൽ നടപ്പുസാമ്പത്തിക വർഷം 3.1 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ത്യയിലെ ഈ താൽക്കാലിക പ്രതിഭാസം വളർച്ചയെ പ്രതികൂലമായി ബാധിക്കും. 2017-ലും 2018-ലുമായി ഇന്ത്യൻ സമ്പദ്്‌വ്യവസ്ഥ തിരിച്ചുവരുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും 2017-18 സാമ്പത്തികവർഷത്തിൽ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എ്ന്നാൽ, ആ കാലയളവിലും ഇന്ത്യയിലെ വളർച്ചാ നിരക്ക് ഇപ്പോഴത്തേതിനെക്കാൾ താഴെയായിരിക്കും.
നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 7.6 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കിയിരുന്നത് അത് 6.6 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അടുത്തവർഷം 7.2 ശതമാനത്തിലേക്ക് കയറുമെങ്കിലും പ്രതീക്ഷിച്ചത്ര കുതിപ്പുണ്ടാവില്ല. 2018-ൽ ഇന്ത്യൻ വളർച്ചാ നിരക്ക് പ്രതീക്ഷിച്ച പോലെ മുന്നേറ്റം കൈവരിക്കുമെന്നും 7.7 ശതമാനത്തിലെത്തുമെന്നും സാമ്പത്തിക അവലോകനത്തിൽ പറയുന്നു.