- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്മാനുവൽ പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോതമംഗലം രൂപത ശ്രമം ആരംഭിച്ചു; ധ്യാനകേന്ദ്രത്തിലെ കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന നിലപാടിൽ ഉറച്ച് സ്ഥലം വിട്ടുനല്കിയ കൊറ്റാഞ്ചേരീൽ ഡോ.ജോസും ഭാര്യ റോസമ്മയും
കോതമംഗലം: വാഴക്കുളത്തെ ഇമ്മാനുവൽ പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് കോതമംഗലം രൂപത നീക്കം ആരംഭിച്ചു. ഇതിനായി വൈദിക സമിതിയെ നിയോഗിച്ചതായിട്ടാണ് ലഭ്യമായ വിവരം.വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോന പള്ളിവികാരി, ധ്യാന കേന്ദ്രം ഡയറക്ടർ വികാരി ജനറാൾ മാർ പിആർഒ മാർ എന്നിവർ സമിതിയിലെ അംഗങ്ങളാണെന്നാണ് അറിവായിട്ടുള്ളത്. ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പ് സംമ്പന്ധിച്ച് രൂപതയുമായി ഏർപ്പെട്ടിട്ടുള്ള കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലന്ന് കാണിച്ച് വാഴക്കുളം കൊറ്റാഞ്ചേരീൽ ഡോ.ജോസും ഭാര്യ റോസമ്മയും രംഗത്തെത്തിയതോടെയാണ് ഈ വിഷയം പൊതുസമൂഹത്തിൽ ചർച്ചയായത്. ധ്യാനകേന്ദ്രം തുടങ്ങാൻ ഒന്നര ഏക്കറിൽപരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തെന്നും ഈയവസരത്തിൽ തങ്ങൾക്ക് ആത്മീയ കാര്യങ്ങൾക്കുള്ള സൗകര്യമേർപ്പെടുത്തണമെന്നും ആശുപത്രിചെലവ്ക്കും വസ്ത്രമുൾപ്പെടെയുള്ള കാര്യങ്ങൾക്കും രൂപതയിൽനിന്നും പണം മുടക്കണമെന്നും രൂപതയുടെ ചെലവിൽ സംസ്‌കാരം നടത്തണമെന്നും മറ്റുമുള്ള വ്യവസ്ഥൾ ഉൾപ്പെടുത്തി കര
കോതമംഗലം: വാഴക്കുളത്തെ ഇമ്മാനുവൽ പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് കോതമംഗലം രൂപത നീക്കം ആരംഭിച്ചു. ഇതിനായി വൈദിക സമിതിയെ നിയോഗിച്ചതായിട്ടാണ് ലഭ്യമായ വിവരം.വാഴക്കുളം സെന്റ് ജോർജ്ജ് ഫെറോന പള്ളിവികാരി, ധ്യാന കേന്ദ്രം ഡയറക്ടർ വികാരി ജനറാൾ മാർ പിആർഒ മാർ എന്നിവർ സമിതിയിലെ അംഗങ്ങളാണെന്നാണ് അറിവായിട്ടുള്ളത്.
ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പ് സംമ്പന്ധിച്ച് രൂപതയുമായി ഏർപ്പെട്ടിട്ടുള്ള കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലന്ന് കാണിച്ച് വാഴക്കുളം കൊറ്റാഞ്ചേരീൽ ഡോ.ജോസും ഭാര്യ റോസമ്മയും രംഗത്തെത്തിയതോടെയാണ് ഈ വിഷയം പൊതുസമൂഹത്തിൽ ചർച്ചയായത്.
ധ്യാനകേന്ദ്രം തുടങ്ങാൻ ഒന്നര ഏക്കറിൽപരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തെന്നും ഈയവസരത്തിൽ തങ്ങൾക്ക് ആത്മീയ കാര്യങ്ങൾക്കുള്ള സൗകര്യമേർപ്പെടുത്തണമെന്നും ആശുപത്രിചെലവ്ക്കും വസ്ത്രമുൾപ്പെടെയുള്ള കാര്യങ്ങൾക്കും രൂപതയിൽനിന്നും പണം മുടക്കണമെന്നും രൂപതയുടെ ചെലവിൽ സംസ്‌കാരം നടത്തണമെന്നും മറ്റുമുള്ള വ്യവസ്ഥൾ ഉൾപ്പെടുത്തി കരാർ രജിസ്റ്റർ ചെയ്തിരുന്നെന്നും ഈ കരാറിലെ വ്യവസ്ഥകൾ ധ്യാനകേന്ദ്രം നടത്തിപ്പുകാർ ലംഘിച്ചെന്നുമാണ് ദമ്പതികളുടെ പരാതി.
രൂപതയിൽ നിന്നും ദമ്പതികൾ നേരിടുന്ന അവഗണനയെക്കുറിച്ച് മറുനാടൻ വാർത്ത പ്രസിദ്ധികരിച്ചിരുന്നു.ഇതിന് പിന്നലെ ഈ മാസം രണ്ടിന് രൂപത ധ്യാനകേന്ദ്രം അടച്ചുപൂട്ടകയും ചെയ്തിരുന്നു. ദമ്പതികൾ നിയമ നടപടികളിലേക്ക് കടന്നിട്ടുള്ള സാഹചര്യത്തിൽ പ്രാർത്ഥനാലയത്തിന്റെ നടത്തിപ്പ് കൂടതൽ വിവാദമാവുമെന്നുള്ള സഭാനേതൃത്വത്തിന്റെ വിലയിരുത്തലിനെത്തുടർന്നാണ് ഇപ്പോൾ അനുനയ നീക്കം ശക്തിപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.
അതേ സമയം എത്രപണം തന്നാലും തങ്ങൾക്ക് വേണ്ടെന്നും കരാർനടപ്പാക്കി കിട്ടണമെന്നും രൂപതയോട് അടുത്ത് നിന്ന് ആത്മീയ കാര്യങ്ങളിൽ പങ്കടുക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഡോക്ടർ ജോസും ഭാര്യ റോസമ്മയും മറുനാടനോട് പറഞ്ഞു.