- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ പിൻഭാഗ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ കിട്ടുന്ന ലൈക്കുകൾ കണ്ടാനന്ദിക്കും; ഒപ്പം അടിവസ്ത്രങ്ങളുടെ ചിത്രങ്ങളും ; എല്ലാം പോസ്റ്റുചെയ്യുന്നത് 'അടിവസ്ത്രം' വാട്സാപ് ഗ്രൂപ്പിൽ; പിടിയിലായ ഇമ്മാനുവൽ ലൈംഗിക വൈകൃതങ്ങളുടെ അടിമ
കൊച്ചി: സ്ത്രീകളുടെ അടിവസ്ത്രങ്ങളും പിൻവശത്തു നിന്നെടുത്ത ഫോട്ടോകളും ഷെയർ ചെയ്യുന്ന അശ്ലീല വാട്ട്സാപ്പ് ഗ്രൂപ്പ്. പല സ്ഥലങ്ങളിൽ നിന്നും സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി സ്ഥലം അടക്കം പോസ്റ്റ് ചെയ്യും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണം. കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ പിന്നാലെ ചെന്ന് ശരീരത്തിൽ പിടിച്ച് ശല്യം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി കുര്യനെ (31) പൊലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണിത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാൾ രൂപീകരിച്ച 'അടിവസ്ത്രം' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരം കാര്യങ്ങൾ പൊലീസ് കണ്ടെത്തിയത്.
ഇക്കാര്യം സംബന്ധിച്ച് ഇമ്മാനുവൽ പറഞ്ഞതിങ്ങനെയാണ്. വിവിധ സ്ഥലങ്ങളിലുള്ള കുറച്ചു പേരടങ്ങുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ പല സ്ത്രീകളുടെയും പിൻവശം ചിത്രീകരിച്ച് പോസ്റ്റ് ചെയ്യും. ഏത് സ്ഥലത്ത് നിന്നുമാണ് എടുത്തതെന്നും അറിയിക്കും. ഇത്തരത്തിൽ ഫോട്ടോകളെടുക്കാൻ ആയാണ് മൂവാറ്റുപുഴയിൽ നിന്നും എറണാകുളം നഗരത്തിലെത്തിയത്. ഇത്തരം ഫോട്ടോകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരവധി പേർ പ്രോത്സാഹനം നൽകി. അതിനാലാണ് വളരെ ബുദ്ധിമുട്ടി 30 കിലോമീറ്റർ അകലെയുള്ള എറണാകുളത്തേക്ക് എത്തിയത്. പല വീടുകളിലും കഴുകി ഉണക്കാനിടുന്ന അടിവസ്ത്രങ്ങളുടെ ചിത്രങ്ങളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട് എന്നും ഇയാൾ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ചില വാട്ട്സാപ്പ് നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനമ്പിള്ളി നഗർ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഇയാളെ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും ശരീരത്ത് കടന്ന് പിടിച്ച് അതിക്രമം നടത്തുകയുമായിരുന്നു ഇയാളുടെ പതിവു പരിപാടി. നമ്പർ പ്ലേറ്റ് നീക്കം ചെയ്ത സ്‌കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.
കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ കറങ്ങി നടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ 4 കേസുകളുണ്ട്. പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മഫ്തി പൊലീസ് സംഘമായ ഷാഡോ പൊലീസിനെ ഇയാളെ പിടികൂടാനായി നിയോഗിച്ചു. കുറച്ചു ദിവസമായി പനമ്പിള്ളി നഗർ മേഖലയിൽ പൊലീസ് ഇയാൾക്കു വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. സ്‌കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ അതുവഴി ഇയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോഴും ഇയാൾ പതിവു പരിപാടികൾ തുടർന്നു. തുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം.
പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്ത് ഉൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്‌കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് മൂവാറ്റുപുഴയിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില ഭാഗത്തു നിന്നു വരുമ്പോൾ കടവന്ത്ര ജങ്ഷൻ കഴിഞ്ഞു മെട്രോ സ്റ്റേഷൻ എത്തുന്നതിനു തൊട്ടു മുമ്പാണ് മുമ്പാണ് സ്‌കൂട്ടറിലെത്തിയ ഇയാൾ സ്ത്രീയുടെ പിന്നിലൂടെ സ്വകാര്യഭാഗത്തു കയറി പിടിച്ചത്. തൊട്ടു പിന്നാലെ ഇവരുടെ ട്രെയിനറായ പുരുഷ റൈഡർ ഉണ്ടായിരുന്നെങ്കിലും അതിവേഗത്തിൽ പോയതിനാൽ നമ്പർ തിരിച്ചറിയാൻ സാധിച്ചില്ല.
പനമ്പള്ളി നഗറിലൂടെ നടക്കുകയായിരുന്ന രണ്ടു പേരടങ്ങുന്ന വീട്ടമ്മമാർക്കാണ് ഇയാളിൽ നിന്നും ദുരനുഭവമുണ്ടായത്. ഇരുമ്പനം സ്വദേശിയായ സൈക്കിൾ റൈഡറായ വനിത സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു കണ്ട് പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പൊലീസുദ്യോഗസ്ഥർ കമ്മീഷ്ണർ കർശനം നിർദ്ദേശം നൽകി. പ്രതിയെ പിടികൂടാതെ ഒരാൾക്കു പോലും അവധി നൽകില്ലെന്നും അറിയിച്ചു. ഇതോടെ പൊലീസ് ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.