കൊച്ചി: സമർപ്പിത വർഷാചരണത്തോട് അനുബന്ധിച്ച്‌ ഗുഡ്‌നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ നിർമ്മിച്ച ഇമ്മാനുവേലച്ചൻ ടെലിഫിലിമിന്റെ പ്രകാശനകർമ്മം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിച്ചു. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് അറയ്ക്കലിന് ടെലിഫിലിമിന്റെ ഡിവിഡി കൈമാറി.

മനുഷ്യനന്മയ്ക്കായി സമർപ്പിക്കപ്പെട്ടവരുടെ ജീവിതങ്ങളെ ഒരു വൈദികന്റെ കഥയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന ഇമ്മാനുവേലച്ചൻ പീരുമേടിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. പീറ്റർ കെ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ടെലിഫിലിം ഗിഫ്റ്റ് കൊച്ചിന് വേണ്ടി ഫാ. ഡെയ്‌സണ്ഡ വെട്ടിയാടനാണ് നിർമ്മിച്ചത്.

ഛായാഗ്രഹണം ആലപ്പി ജോസ്, എഡിറ്റിങ്ങ് അലിൻ വെൽസ്, സംഗീതം, ടാൻസൺ ബേബി, അസോസിയേറ്റ് ഡയറക്ടർ റോബി ജോൺ. ബൈജു ആന്റണിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.