രിസോണയിൽ മുപ്പത് വയസ്സിന് താഴെയുള്ള  കുടിയേറ്റകാർക്ക്  ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ വരവേറ്റ് ഏഷ്യൻ ഇന്ത്യൻ വംശജരും പതിനാറ് വയസിന് മുമ്പ് അമേരിക്കയിൽ കുടിയേറിയതും ഇപ്പോൾ മുപ്പത് വയസ് കഴിയാത്തവർക്കും ലൈസൻസിന് അപേക്ഷിക്കവുന്നതാണ്.

അരിസോണ ഗവർണർ ജാൻ ബ്രൂവേഴ്‌സ് ഏകദേശം 20,000 ത്തോളം കുടിയേറ്റക്കാർക്ക് ഡ്രൈവിങ്ങ് ലൈസെൻസ് നൽകുന്നതിന്  നിരോധനം ഏർപ്പെടുത്തിയിരുന്നു.പിന്നീട് യു.എസ് ഡിസ്ട്രിക്റ്റ് കോടതി നിരോധനം സ്‌റ്റേ ചെയ്തു. തുടർന്നാണ് കുടിയേറ്റകാരുടെ ലൈസൻസിനുള്ള അപേക്ഷകൾ അരിസോണ ട്രാൻസ്‌പോർട്ടേഷൻ വകുപ്പ് സ്വീകരിച്ച് തുടങ്ങിയത്.

ഒബാമ സർക്കാർ പ്രഖ്യാപിച്ച ഇമിഗ്രേഷൻ നിയമത്തിന്റെ സംരക്ഷണയിൽ പെടുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. തുടർച്ചയായി അഞ്ചുവർഷം അമേരിക്കയിൽ താമസിക്കുകയും, ഹൈസ്‌കൂൾ വിദ്യാഭ്യാസമോ ജി.ഇ.ഡിയോ ഉള്ളവർക്കുമാണ് ഇമിഗ്രേഷൻ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. അരിസോണയിലേതുപോലെ നെബ്രസ്‌ക്കയിലും കുടിയേറ്റക്കാർക്ക് ലൈസൻസ് നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം സ്‌റ്റേ ചെയ്ത് കോടതിയുടെ ഉത്തരവ് വന്നതോടെ ആയിരക്കണക്കിന് ഏഷ്യൻ ഇന്ത്യൻ വംശജർക്ക് സ്വന്തമായി ലൈസൻസ് ലഭിക്കും.