- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം ശക്തമായി; പണമടക്കാത്തവരിൽ നിന്ന് ഇരട്ടി തുക പിഴ ഈടാക്കണമെന്ന് കുവൈറ്റ് എംപി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം ശക്തമായി. പ്രവാസികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ഈടാക്കണമെന്നാണ് എംപി ഖലീൽ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സെൻട്രൽ ബാങ്ക് നിയമത്തിൽ പരിഷ്‌ക്കരണം നടത്തണമെന്നും ഖലീൽ അബ്ദുള്ള
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം ശക്തമായി. പ്രവാസികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ഈടാക്കണമെന്നാണ് എംപി ഖലീൽ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സെൻട്രൽ ബാങ്ക് നിയമത്തിൽ പരിഷ്‌ക്കരണം നടത്തണമെന്നും ഖലീൽ അബ്ദുള്ള ആവശ്യപ്പെട്ടു.
വിദേശികൾ പണമിടപാട് നടത്തുമ്പോൾ അഞ്ചു ശതമാനം സർക്കാർ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകൾക്കും ധനവിനിമയ സ്ഥാപനങ്ങൾക്കും അധികാരം നൽകും വിധം നിയമഭേദഗതി വേണമെന്നാണ് എംപിയുടെ നിർദ്ദേശം. ഇതിന് വിസമ്മതിക്കുന്നവരിൽ നിന്ന് ഇരട്ടി പിഴ ചുമത്തണമെന്നും എംപി വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ സേവനങ്ങൾ സബ്‌സിഡി നിരക്കിൽ അനുഭവിക്കുന്ന സാഹചര്യത്തിൽ അവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കി അത് ഖജനാവിലേക്ക് മുതൽക്കൂട്ടായി സ്വീകരിക്കണമെന്നാണ് ഖലീൽ അബ്ദുള്ളയുടെ വാദം.
വിദേശികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന്റെ അഞ്ച് ശതമാനം സർക്കാർ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകളേയും മണി എക്‌സ്‌ചേഞ്ചുകളേയും ചുമതലപ്പെടുത്തണമെന്നും എംപി വ്യക്തമാക്കി. കുവൈത്ത് സെൻട്രൽ ബാങ്ക് ഏറ്റവും ഒടുവിൽ പുറത്തു വിട്ട കണക്കനുസരിച്ച് അഞ്ച് വർഷത്തിനിടെ കുവൈത്തിൽനിന്ന് വിവിധ വിദേശ നാടുകളിലേക്ക് വിനിമയം ചെയ്യപ്പെട്ടത് 2100 കോടി ദീനാറാണ്. പ്രതിവർഷം ഇത് ശരാശരി 420 കോടി ദീനാർ വരും. ഇതിനാൽ നിയമം നടപ്പാക്കിയാൽ ഓരോ വർഷവും കുറഞ്ഞത് 20 കോടി വീതം പൊതുഖജനാവിൽ എത്തും.