- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദീയ വിശ്വാസിയായതിനാൽ സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്നും ധനകാര്യ വിദഗ്ധനെ ഒഴിവാക്കി; അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ഉൾപ്പെടുത്തിയ രണ്ട് പ്രമുഖർ രാജി വച്ചു; ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെ ആഞ്ഞടിച്ച് ജെമീമ ഖാനും; തുടക്കത്തിലെ കടുത്ത വിമർശനമേറ്റ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റ് പുതുതായി രൂപീകരിച്ച സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ധനകാര്യ വിദഗ്ധനുമായ അതിഫ് മിയാനെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനവുമായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യയും യുകെ സ്വദേശിയുമായ ജെമീമ ഖാൻ രംഗത്തെത്തി. നിലവിൽ ജെമീമ ഗോൾഡ് സ്മിത്ത് എന്നാണിവർ അറിയപ്പെടുന്നത്. മിയാൻ ന്യൂനപക്ഷക്കാരനായ അഹമ്മദീയ വിശ്വാസിയാണെന്ന ഒറ്റക്കാരണത്താലാണ് അദ്ദേഹത്തെ എക്കണോമിക് പാനലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നാണ് ജെമീമ ആരോപിക്കുന്നത്. ഇതിന് പുറമെ പ്രസ്തുത പാനലിലേക്ക് അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ഉൾപ്പെടുത്തിയ രണ്ട് പ്രമുഖർ രാജി വക്കാനിടയാക്കിയ സാഹചര്യത്തെയും ജെമീമ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. അതായത് ഹാർവാർഡ് കെന്നഡി സ്‌കൂൾ പ്രഫസറായ ഡോ. അസി ലിജാസ് ക്വാജ വെള്ളിയാഴ്ചയും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. ഇമ്രാൻ റസൂൽ ശനിയാഴ്ചയുമാണ് എക്കണോമിക് അഡൈ്വസറി കൗൺസിലിൽ നിന്നും രാജിവച്ചിരുന്നു. പാനലിൽ നിന്നും
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെന്റ് പുതുതായി രൂപീകരിച്ച സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ധനകാര്യ വിദഗ്ധനുമായ അതിഫ് മിയാനെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനവുമായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യയും യുകെ സ്വദേശിയുമായ ജെമീമ ഖാൻ രംഗത്തെത്തി. നിലവിൽ ജെമീമ ഗോൾഡ് സ്മിത്ത് എന്നാണിവർ അറിയപ്പെടുന്നത്. മിയാൻ ന്യൂനപക്ഷക്കാരനായ അഹമ്മദീയ വിശ്വാസിയാണെന്ന ഒറ്റക്കാരണത്താലാണ് അദ്ദേഹത്തെ എക്കണോമിക് പാനലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നാണ് ജെമീമ ആരോപിക്കുന്നത്.
ഇതിന് പുറമെ പ്രസ്തുത പാനലിലേക്ക് അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ഉൾപ്പെടുത്തിയ രണ്ട് പ്രമുഖർ രാജി വക്കാനിടയാക്കിയ സാഹചര്യത്തെയും ജെമീമ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. അതായത് ഹാർവാർഡ് കെന്നഡി സ്‌കൂൾ പ്രഫസറായ ഡോ. അസി ലിജാസ് ക്വാജ വെള്ളിയാഴ്ചയും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. ഇമ്രാൻ റസൂൽ ശനിയാഴ്ചയുമാണ് എക്കണോമിക് അഡൈ്വസറി കൗൺസിലിൽ നിന്നും രാജിവച്ചിരുന്നു. പാനലിൽ നിന്നും മിയാനെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇവരുട രാജി.
ഖാൻ സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെ ഇദ്ദേഹത്തിന്റെ മുൻ ഭാര്യ തന്നെ മുന്നോട്ട് വന്നതോടെ തുടക്കത്തിലെ കടുത്ത വിമർശന ശരങ്ങൾക്കിടയിലൂടെയാണ് പുതിയ പാക്ക് പ്രധാനമന്ത്രിക്ക് പ്രയാണമാരംഭിക്കേണ്ടി വന്നിരിക്കുന്നത്. എക്കണോമിക്ക് അഡൈ്വസറി കൗൺസിലില് നിന്നും രാജി വയ്ക്കേണ്ടി വന്നത് വേദനാജനകവും അത്യധികമായ ദുഃഖമുണ്ടാക്കുന്ന തീരുമാനവുമാണെന്നും അതിലേക്ക് നയിച്ചഖാൻ സർക്കാരിന്റെ നീക്കങ്ങളെ ഒരു മുസ്ലീമെന്ന നിലയിൽ തനിക്ക് ന്യായീകരിക്കാനാവില്ലെന്നും ക്വാജ തുറന്നടിച്ചിരിക്കുന്നു.
മിയാനെ പുറത്താക്കിയ സാഹര്യത്തിൽ ഇനിയും കൗൺസിലിൽ തുടരുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് താൻ രാജി വച്ചിരിക്കുന്നതെന്ന് ഡോ. റസൂലും ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ വിവേചനപരമായതീരുമാനമെടുക്കുന്നത് ആദർശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു. തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ നിർബന്ധത്തിന് വഴങ്ങി മുൻ ഭർത്താവ് ഇത്തരം വിവേചനപരമായ തീരുമാനങ്ങളെടുക്കുന്നത് ദൗർഭാഗ്യകരമാണെന്നാണ് ജെമീമ തുറന്നടിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മലി ജിന്ന തന്റെ വിദേശകാര്യമന്ത്രിയായി നിയമിച്ചിരുന്നത് അഹമ്മദീയ വിശ്വാസിയെ ആണെന്ന് ഖാൻ മറക്കരുതെന്നും ജെമീമ ഓർമിപ്പിക്കുന്നു. പാക്ക് ഭരണഘടന അനുസരിച്ച് അഹമ്മദീയ വിശ്വാസികളെ അമുസ്ലീങ്ങളായിട്ടാണ് കണക്കാക്കുന്നത്. അവർക്ക് ചിലപ്പോൾ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യം പാക്കിസ്ഥാനിലുണ്ട്. പാക്ക് പ്രധാനമന്ത്രിയായ ഖാനെ ആദ്യമായി അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ ജെമീമയുമുണ്ടായിരുന്നു. ഈ ദമ്പതികൾക്ക് രണ്ട് പുത്രന്മാരുണ്ട്.