മുംബൈ: ട്രെയിനിൽ നിന്ന് വീണ് യാത്രക്കാർക്ക് പരിക്കേറ്റാൽ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കൽ ട്രെയിനുകൾ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനിൽ നിന്നും വീണ് ഒരാൾക്ക് പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.

യാത്രയ്ക്കിടെ വീണ് ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ 75കാരനായ യാത്രക്കാരന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ജസ്റ്റിസ് ഭാരതി ദാംഗ്രെ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണണമെന്ന റെയിൽവെയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ദൈനംദിന ജോലിയുടെ ഭാഗമായി തിരക്കേറിയ ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ അപകടമുണ്ടാൽ അത് അപ്രതീക്ഷിത സംഭവത്തിന്റെ പരിധിയിൽ വരാതിരിക്കാൻ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകാനാവില്ലെന്ന റെയിൽവെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2013ൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ ഹുണ്ടിവാലയ്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന റെയിൽവെയുടെ നപടിക്കെതിരെ 75കാരൻ ബോംബെ ഹൈക്കോടതിയെ സമീപീക്കുകയായിരുന്നു, ട്രെയിനിലെ തിരക്കിനിടയിൽ നിന്ന് വീണ് പരിക്കേറ്റതിനാൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റതായും തുടർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹുണ്ടിവാലയുടെ വാദം കോടതി അംഗീകരിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.