- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിചാർത്താൻ മേളം മുഴങ്ങിയപ്പോൾ ചീറിപ്പാഞ്ഞുവന്ന എസ്യുവി മിറ്റത്തു സഡൻബ്രേക്കിട്ടു; വാഹനത്തിൽനിന്നിറങ്ങി ഓടി മണ്ഡപത്തിൽ കയറിയ യുവതി തോക്കു ചൂണ്ടി പ്രഖ്യാപിച്ചത് 'ഇവൻ എന്റെ കാമുകൻ, ഇവനെ ഞാൻ കൊണ്ടുപോകുന്നു' എന്ന്; പ്രണയിച്ചു വഞ്ചിച്ചശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ശ്രമിച്ച കാമുകനെ കാമുകി തട്ടിക്കൊണ്ടുപോയത് ഇങ്ങനെ
ലക്നൗ: ജീവനുതുല്യം സ്‌നേഹിച്ചശേഷം വഞ്ചിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകനെ യുവതി തോക്കിന്മുനയിൽ വിവാഹപന്തലിൽനിന്നു തട്ടിക്കൊണ്ടുപോയി. താലിചാർത്താൻ മേളം മുഴങ്ങവേ അപ്രതീക്ഷിതമായി എസ്‌യുവിയിൽ വന്നിറങ്ങിയ യുവതി തോക്കുചൂണ്ടി വരനെ പിടിച്ചുകൊണ്ടുപോകുന്ന രംഗങ്ങൾകണ്ട് അതിഥികൾ പകച്ചു. ഉത്തർപ്രദേശിലെ ബുന്ധേൽഖണ്ഡിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. ഭാരതി യാദവ് എന്ന പെൺകുട്ടിയാണ് ഒരു കാലത്ത് ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അശോക് യാദവിനെ സ്വന്തമാക്കാൻ മറ്റ് വഴിയില്ലാതായപ്പോൾ തോക്കെടുത്തത്. ഇന്നലെ കല്ല്യാണത്തിന് മേളം മുഴങ്ങിത്തുടങ്ങിയപ്പോഴായിരുന്നു അശോക് യാദവിന്റെ രംഗപ്രവേശം. മഹീന്ദ്ര എസ്‌യുവിയിൽ വന്നിറങ്ങിയ യുവതി നേരേ മണ്ഡപത്തിലേക്കു പാഞ്ഞു. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയിൽ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഉറക്കെ പ്രഖ്യാപനം ''കുറച്ച് നാൾ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാൻ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്''. ശ
ലക്നൗ: ജീവനുതുല്യം സ്‌നേഹിച്ചശേഷം വഞ്ചിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകനെ യുവതി തോക്കിന്മുനയിൽ വിവാഹപന്തലിൽനിന്നു തട്ടിക്കൊണ്ടുപോയി. താലിചാർത്താൻ മേളം മുഴങ്ങവേ അപ്രതീക്ഷിതമായി എസ്‌യുവിയിൽ വന്നിറങ്ങിയ യുവതി തോക്കുചൂണ്ടി വരനെ പിടിച്ചുകൊണ്ടുപോകുന്ന രംഗങ്ങൾകണ്ട് അതിഥികൾ പകച്ചു. ഉത്തർപ്രദേശിലെ ബുന്ധേൽഖണ്ഡിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.
ഭാരതി യാദവ് എന്ന പെൺകുട്ടിയാണ് ഒരു കാലത്ത് ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അശോക് യാദവിനെ സ്വന്തമാക്കാൻ മറ്റ് വഴിയില്ലാതായപ്പോൾ തോക്കെടുത്തത്. ഇന്നലെ കല്ല്യാണത്തിന് മേളം മുഴങ്ങിത്തുടങ്ങിയപ്പോഴായിരുന്നു അശോക് യാദവിന്റെ രംഗപ്രവേശം. മഹീന്ദ്ര എസ്‌യുവിയിൽ വന്നിറങ്ങിയ യുവതി നേരേ മണ്ഡപത്തിലേക്കു പാഞ്ഞു. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയിൽ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഉറക്കെ പ്രഖ്യാപനം ''കുറച്ച് നാൾ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാൻ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്''. ശേഷം തോക്കിൻ മുനയിൽ കാമുകനെ വണ്ടിയിൽ കയറ്റിപ്പോയി. ഭാരതിയെ സഹായിക്കാനായി രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നാടകീയ രംഗങ്ങളിൽ സ്തബ്ധരായിപ്പോയ അതിഥികൾക്ക് ചെറുവിരൽ അനക്കാൻ കഴിയുംമുമ്പേ അശോകിനെ തട്ടിയെടുത്ത് ഭാരതി കടന്നിരുന്നു.
ബാന്ധയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് അശോകും, ഭാരതിയും പ്രണയത്തിലാവുന്നത്. ഇരുവരും കല്ല്യാണം കഴിച്ചിരുന്നുവെന്ന് പോലും നാട്ടുകാർ പറയുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസമായി അശോക് ഭാരതയിൽ നിന്നും അകലുകയായിരുന്നു. ഭാരതിയെ ഒഴിവാക്കാനായി വീട്ടുകാരുടെ സമ്മർദവും അശോകിനുമേൽ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് യാദവ്, ഭാരതിയുമായുള്ള ബന്ധം ക്രമേണ അവസാനിപ്പിച്ചു. വീട്ടുകാരുടെ ഇഷ്ടപ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രി വിവാഹം നടത്താൻ തീരുമാനിച്ചു.
ഇതിനിടെ അശോകിനെ കണ്ടെത്താൻ പലതവണ ഭാരതി പലരീതിയിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ജീവനുതുല്യം സ്‌നേഹിച്ചിരുന്നയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നുവെന്ന വാർത്ത ഭാരതിയുടെ ചെവിയിലെത്തി. തുടർന്ന് അവൾക്കു പിടിച്ചു നിൽക്കാനായില്ല. തോക്കെടുത്ത് രണ്ടു സഹായികളെയും കൂട്ടി വിവാഹവേദിയിലേക്കു പോകുകയായിരുന്നു.
തന്നെ വിവാഹം ചെയ്യാമെന്ന് യാദവ് ഉറപ്പ് നൽകിയതാണെന്നും എന്നിട്ട് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും ഭാരതി പറഞ്ഞു. ഇരുവരും പ്രണയത്തിലായ കാര്യം അശോകിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അവർക്ക് ഇഷ്ടമായിരുന്നില്ലെന്നും ഭാരതി പറയുന്നു. തുടർന്നാണ് തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ തോക്ക് ചൂണ്ടിക്കാമുകനെ തട്ടിക്കൊണ്ട് പോവാൻ ഭാരതി തീരുമാനിച്ചത്.