- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടംകൂടി; അമേരിക്കയുടെയും കാനഡയുടെയും അൾജീരിയയുടെയും അടക്കം എട്ട് ഉപഗ്രഹങ്ങളും വഹിച്ചു പിഎസ്എൽവിസി 35 കുതിച്ചുയർന്നു; രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച് വിജയം കൊയ്തു
ചെന്നൈ: ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി. കാലാവസ്ഥ ഗവേഷണത്തിനുള്ള ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സ്‌കാറ്റ്‌സാറ്റ്1 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി. സി35 കുതിച്ചുയർന്നു. രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഇതാദ്യമായാണ് ഐഎസ്ആർഒ ഒരേ ദൗത്യത്തിൽത്തന്നെ ഉപഗ്രഹങ്ങൾ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. സാധാരണരീതിയിൽ വിക്ഷേപണ ദൗത്യം 20 മിനിറ്റിനുള്ളിൽ പൂർത്തിയാകുമ്പോൾ ഇതിന് രണ്ടുമണിക്കൂർ പതിനഞ്ചുമിനിറ്റ് വേണ്ടിവരും. സ്‌കാറ്റ്‌സാറ്റ്1 സമുദ്രഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനും ഉതകുന്നതാണ്. അൾജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ഉപഗ്രഹങ്ങളും ഐ.ഐ.ടി. ബോംബെ,ബെംഗളൂരുവിലെ പെസ് സർവകലാശാല എന്നിവയുടെ ചെറുഉപഗ്രഹങ്ങളുമാണ് രണ്ടുവ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കുക. പി.എസ്.എൽ.വി. ആദ്യമായാണ് ഒറ്റ ദൗത്യത്തിൽ രണ്ട് വ്യത്യസ്തഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. 350 ടൺ ഭാരമുള്ള റ
ചെന്നൈ: ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി. കാലാവസ്ഥ ഗവേഷണത്തിനുള്ള ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സ്‌കാറ്റ്‌സാറ്റ്1 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി. സി35 കുതിച്ചുയർന്നു. രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഇതാദ്യമായാണ് ഐഎസ്ആർഒ ഒരേ ദൗത്യത്തിൽത്തന്നെ ഉപഗ്രഹങ്ങൾ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്.
സാധാരണരീതിയിൽ വിക്ഷേപണ ദൗത്യം 20 മിനിറ്റിനുള്ളിൽ പൂർത്തിയാകുമ്പോൾ ഇതിന് രണ്ടുമണിക്കൂർ പതിനഞ്ചുമിനിറ്റ് വേണ്ടിവരും. സ്‌കാറ്റ്‌സാറ്റ്1 സമുദ്രഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനും ഉതകുന്നതാണ്. അൾജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ഉപഗ്രഹങ്ങളും ഐ.ഐ.ടി. ബോംബെ,ബെംഗളൂരുവിലെ പെസ് സർവകലാശാല എന്നിവയുടെ ചെറുഉപഗ്രഹങ്ങളുമാണ് രണ്ടുവ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കുക.
പി.എസ്.എൽ.വി. ആദ്യമായാണ് ഒറ്റ ദൗത്യത്തിൽ രണ്ട് വ്യത്യസ്തഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. 350 ടൺ ഭാരമുള്ള റോക്കറ്റാണ് പി.എസ്.എൽ.വി സി35. കാലാവസ്ഥാ - സമുദ്രപഠന നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്-1 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി 35 ചരിത്രദൗത്യത്തിന് കുതിച്ചുയർന്നത്. ആദ്യമായാണ് ഒരേ ദൗത്യത്തിൽ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഐഎസ്ആർഒ ശ്രമിക്കുന്നത്. പിഎസ്എൽവിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യവുമാണിത് - രണ്ടു മണിക്കൂർ 15 മിനിറ്റ്.
വിക്ഷേപിച്ചു 17 മിനിറ്റും 32 സെക്കൻഡും പിന്നിടുമ്പോൾ സ്‌കാറ്റ്‌സാറ്റ് ഒന്നിനെ 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും. പിന്നീട്, പിഎസ്എൽവി രണ്ടുതവണ പ്രവർത്തനം നിർത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവർത്തനം നിർത്തിയശേഷം എൻജിൻ വീണ്ടും ജ്വലിപ്പിക്കുകയെന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്. തുടർന്നു മറ്റ് ഏഴ് ഉപഗ്രഹങ്ങളെയും 689 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതോടെ ദൗത്യം പൂർത്തിയാകും.
അൽജീരിയ (മൂന്ന്), യുഎസ് (ഒന്ന്), കാനഡ (ഒന്ന്) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഐടി ബോംബെയുടെ പ്രഥം, ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയായ പിഇഎസിന്റെ പിസാറ്റ് എന്നീ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ പിഎസ്എൽവി സി 35 വഹിക്കുന്നുണ്ട്.