- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനായി എത്തിയ ഉക്രൈൻ വിമാനം റാഞ്ചി; പറന്നുയർന്ന വിമാനം തട്ടിയെടുത്തെ ശേഷം ഇറാനിൽ ഇറക്കിയതായി റിപ്പോർട്ട്; വിമാന റാഞ്ചലിന്റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പുറപ്പെട്ട ഉക്രൈൻ വിമാനം റാഞ്ചിയതായി റിപ്പോർട്ട്. താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിൽ കുടുങ്ങിയവരുമായി പറന്നുയർന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനിൽ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യൻ വാർത്താ ഏജൻസികളാണ് വിമാന റാഞ്ചൽ വാർത്ത പുറത്തുവിട്ടത്.
തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ചൊവ്വാഴ്ച ഒരു തട്ടിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് പറയുന്നത്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനിൽ ഉള്ള ഉക്രൈയിൻ പൗരന്മാർ സമയത്ത് വിമാനതാവളത്തിൽ എത്തിചേരാത്തതിനെ തുടർന്നാണ് ഒരു കൂട്ടം ആളുകൾ അനധികൃതമായി പ്രവേശിച്ച് വിമാനം തട്ടിയെടുത്തത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഉക്രൈയിൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീൻ യെനീന്റെ വിശദീകരണം പ്രകാരം, 'വിമാനം ഭാഗികമായി മോഷ്ടിക്കപ്പെട്ടു' എന്നാണ് പറയുന്നത്. ഇത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ലെന്നും.
ഉക്രൈയിൻ പൗരന്മാർ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അടിയന്തര ഘട്ടത്തിൽ എന്ന പോലെ സർക്കാർ പ്രവർത്തിക്കുകയാണ് വിഷയത്തിൽ എന്നാണ് യെവജനീൻ യെനീന്റെ വിശദീകരണം. കഴിഞ്ഞ ഞായറാഴ്ച ഒരു സൈനിക വിമാനത്തിൽ കാബൂളിൽ നിന്നും ഉക്രൈയിൻ തങ്ങളുടെ 31 പൗരന്മാരെ തലസ്ഥാനമായ കീവിൽ എത്തിച്ചിരുന്നു. ഇതിൽ ഉക്രൈയിൻ പൗരന്മാർ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്. 100 ഉക്രൈയിൻ പൗരന്മാർ അഫ്ഗാനിൽ ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്.
വിമാന റാഞ്ചൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിർത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. മലയാളിയായ സിസ്റ്റർ തെരേസ അടക്കം 25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ വിമാനത്താവളത്തിലെത്തി.
താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും അഫ്ഗാനിൽനിന്ന് ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യം വിടാൻ നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിനുള്ളിൽ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂൾ വിമാനത്താവളത്തിന് സമീപം 20 പേർ മരിച്ചതായി നാറ്റോയും പറയുന്നു. താലിബാൻ കാബൂൾ പിടിച്ചശേഷം വിമാനത്താവള ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്നും റൺവേയിൽ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിൽ നിന്ന് സൈനിക പിന്മാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ഓഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് താലിബാൻ. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പു നൽകിയിരുന്നു.
മറുനാടന് ഡെസ്ക്