- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് നാടൻ പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; പ്രശ്നപരിഹാരമായി കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ആവശ്യം ശക്തം; തീരുമാനം കൈക്കൊള്ളാൻ കേന്ദ്രസംസ്ഥാന സർക്കാറുകളുടെ നിലപാട് തേടി സുപ്രിംകോടതി
ന്യൂഡൽഹി: രാജ്യത്ത് നാടൻ വിഭാഗത്തിൽ പെട്ട പശുക്കളുടെ എണ്ണം കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നിലപാട് ആരാഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടാണ് സുപ്രീം കോടതി ആരാഞ്ഞത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലപാട് തേടിയത്.
ഇരുപതാമത് കന്നുകാലി സെൻസസ് പ്രകാരം രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 19,34,62,871 ആണ്. ഇതിൽ 14,21,06,466 നാടൻ വിഭാഗത്തിൽ പെട്ടതും, 5,13,56,405 എണ്ണം വിദേശ ബ്രീഡുകളോ, ക്രോസ് ബ്രീഡുകളോ ആണ്. 2019 ലെ കണക്കുകളാണിത്. 2012 ലെ കന്നുകാലി സെൻസസിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നാടൻ വിഭാഗത്തിൽ പെട്ട കന്നുകാലികളുടെ എണ്ണത്തിൽ ആറ് ശതമാനം കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. എന്നാൽ വിദേശ, ക്രോസ് ബ്രീഡുകളുടെ എണ്ണത്തിൽ ഇരുപത്തി ഒമ്പത് ശതമാനത്തിൽ അധികം വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്.
പാൽ ഉത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ വിദേശ, ക്രോസ് ബ്രീഡുകളുടെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത ആന്ധ്ര സ്വദേശിയായ ദിവ്യ റെഡ്ഡി ആരോപിച്ചിട്ടുണ്ട്. എന്നാൽ നാടൻ വിഭാഗത്തിന് പല ഗുണങ്ങളും ഉണ്ട്. അതിനാൽ നാടൻ പശു വിഭാഗത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലനം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നാടൻ പശു വിഭാഗങ്ങളുടെ ഗുണ ഗണങ്ങൾ കർഷകരെ ബോധ്യപെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിര്‌ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.