ന്യൂഡൽഹി: എല്ലാ വർഷങ്ങളിലും കേരളത്തിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താറുണ്ട്. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ വേണ്ടി മീൻ പിടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നടപടിയാണ് ട്രോളിങ് നിരോധനം. എന്നാൽ, സോഷ്യൽ മീഡിയിൽ ട്രോളിങ് നിരോധനം എന്ന് പറയുമ്പോൾ പലർക്കും തമാശായാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയപ്പോൾ ഇതിടെയും തമാശയാക്കി ട്രോളിയവരുണ്ട്. എന്നാൽ, ട്രോളിങ് നിരോധനം എന്ന് കോട്ടപ്പോൾ ട്രോളുമായി ഇറങ്ങിയവർ അറിയുന്ന.. സംഗിതി സീരിയസാണ്. സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ വേണ്ടി ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണ്.

ഇനി സൂക്ഷിച്ചും കണ്ടും ട്രോളിയില്ലെങ്കിൽ ഇനി പണിപാളുമെന്നാണ് അറിയുന്നത്. സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകൾക്ക് പരിഹാരം കാണാൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രിയായ മേനക ഗാന്ധി ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'നിങ്ങൾ അധിക്ഷേപത്തിനും ട്രോളുകൾക്കും ഇരയായ സ്ത്രീയാണോ ആണെങ്കിൽ എന്നെ അറിയിക്കൂ' എന്ന തന്റെ ട്വിറ്റർ പോസ്റ്റിൽ ഇതിനായി മാത്രം രൂപീകരിച്ച അക്കൗണ്ടിന്റെ വിവരങ്ങളും നൽകിയിട്ടുണ്ട്.

IAmTrolledHelp എന്ന ഹാഷ് ടാഗ് ഉപയോഗിച്ചോ, മേനകയ്ക്ക് നേരിട്ട് gandhim@nic.in എന്ന മെയിലിലോ സ്ത്രീകൾക്ക് അവരുടെ പരാതി സമർപ്പിക്കാം. ഈ പരാതികൾ അവിടെ നിന്നും നേരിട്ട് നാഷണൽ കമ്മീഷൻ ഫോർ വുമൺ (എൻ.സി.ഡബ്ല്യു.) എന്ന വിഭാഗത്തിലേക്ക് അയക്കും.

പരാതിയിൽ ഉടനടി നടപടി ഉണ്ടാവും എന്ന് മേനക ഉറപ്പുപറയുന്നു. പരാതികൾക്കു പുറമേയും ഇന്റർനെറ്റിലൂടെ സ്ത്രീകൾക്കെതിരായി നടക്കുന്ന ഇത്തരം ആക്ഷേപങ്ങളും ട്രോളുകളും സസൂക്ഷ്മം നിരീക്ഷിക്കാൻ എൻ.സി.ഡബ്ല്യുവിന് നിർദ്ദേശം നൽകിയിട്ടുള്ളതായി അവർ അറിയിച്ചു. സൽമാൻ ഖാൻ നടത്തിയ പീഡന പരാമർശത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച ഗായിക സോനാ മോഹാപാത്രയെ സൽമാന്റെ ആരാധകർ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകാൻ ധാരണയായത്. എന്നാൽ സ്ത്രീകൾക്ക് മാത്രമായി ഇത്തരത്തിൽ ഒരു പദ്ധതി കൊണ്ടുവന്നത് ലിംഗസമത്വത്തിന് എതിരാണെന്നു കാണിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

സമൂഹമാദ്ധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മേനക ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തി. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിലും ചർച്ച നടത്തി. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നു ട്വിറ്റർ അധികൃതർ അറിയിച്ചു.

ഇന്റർനെറ്റിലൂടെ മോശം പെരുമാറ്റം, പീഡനം, വിദ്വേഷ പ്രചാരണം എന്നിങ്ങനെ മൂന്നുതരം പരാതികൾ സ്വീകരിക്കാനാണു കേന്ദ്രസർക്കാർ സംവിധാനം. ഇതിനായി ഇന്നുമുതൽ പ്രത്യേക ഇമെയിൽ ഐഡിയും നൽകും. സർക്കാർ നീക്കത്തിനെതിരെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിത കുമാരമംഗലം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇന്റർനെറ്റ് പോലെ ഒരു പൊതു ഇടത്തെ നിരീക്ഷിക്കാനാവില്ലെന്നും ലക്ഷക്കണക്കിനു ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടരുക അസാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലും ഇതിന്റെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.