ന്യൂയോർക്ക്: ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ (INA- NY) ഓണാഘോഷവും, എഡ്യൂക്കേഷൻ സെമിനാറും സെപ്റ്റംബർ 27-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ക്യൂൻസിലുള്ള കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടത്തി. രാവിലെ 10 മണിയോടുകൂടി 'എഫക്ടീവ് കമ്യൂണിക്കേഷൻ' എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും നടത്തുകയുണ്ടായി. എഡ്യൂക്കേഷൻ ചെയർ ജിൻസി ജോസഫ്, ഡോ. ആനി പോൾ, മേരി ഫിലിപ്പ്, ഡോ. സോളിമോൾ കുരുവിള എന്നിവർ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി നൈന പ്രസിഡന്റ് വിമലാ ജോർജും, കേരളാ കൾച്ചറൽ സെന്റർ പ്രസിഡന്റ് ഏബ്രഹാം പുതുശേരിയും പങ്കെടുത്തു. ഐ.എൻ.എ എൻ.വൈ പ്രസിഡന്റ് ഏലിയാമ്മ മാത്യു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിന് ശോശാമ്മ ആൻഡ്രൂസ് നേതൃത്വം നൽകി. വിവിധ കലാപരിപാടികൾക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.  ജോയിന്റ് സെക്രട്ടറി ജൂഡി പണിക്കർ എം.സിയായിരുന്നു. ലീലാമ്മ അപ്പുക്കുട്ടൻ നന്ദി രേഖപ്പെടുത്തി. ഉഷാ ജോർജ് (പ്രസിഡന്റ്) അറിയിച്ചതാണിത്.