ഷിക്കാഗോ: ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി (INAI) ഡിസംബർ 20-ന് ശനിയാഴ്ച മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ക്രിസ്മസും പുതുവർഷവും ആഘോഷിക്കുന്നു. നോർത്ത് പാർക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ഡിമിട്ര ലുക്കീസയും, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും, ക്‌നാനായ റീജിയന്റെ ഡയറക്ടറുമായ ഫാ. തോമസ് മുളവനാലും ആണ് പ്രധാന അതിഥികൾ.

പരിപാടികൾ വൈകുന്നേരം 6.30-ന് ആരംഭിക്കും. വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷപരിപാടികളിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: അജിമോൾ ലൂക്കോസ് (773 771 6572), മേഴ്‌സി കുര്യാക്കോസ് (773 865 2456), ജൂബി വള്ളിക്കളം (312 685 5829), ചിന്നമ്മ ഞാറവേലിൽ (847 372 8535), സിബി ജോസഫ് (847 970 2090).