- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'ഐ.എൻ.എ.ഐ' 2014 ഹോളിഡേ ആഘോഷങ്ങൾ വർണ്ണാഭമായി
ഷിക്കാഗോ: ഡിസംബർ ഇരുപതാം തീയതി മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ചിൽ വച്ച് 'ഐനായി' 2014 (inai) ഹോളിഡേ ആഘോഷിച്ചു. പരിപാടികളുടെ തുടക്കത്തിൽ തന്നെ ഫാ. തോമസ് മുളവനാലിന്റെ സാന്നിധ്യവും പ്രാർത്ഥനയും വളരെ അനുഗ്രഹപ്രദമായിരുന്നു. അമേരിക്കൻ ദേശീയ ഗാനം ജിൻസി ജോർജും, ജെയ്മി കുര്യാക്കോസും ആലപിച്ചു. ഇന്ത്യൻ ദേശീയ ഗാനം ആനന്ദും
ഷിക്കാഗോ: ഡിസംബർ ഇരുപതാം തീയതി മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ചിൽ വച്ച് 'ഐനായി' 2014 (inai) ഹോളിഡേ ആഘോഷിച്ചു. പരിപാടികളുടെ തുടക്കത്തിൽ തന്നെ ഫാ. തോമസ് മുളവനാലിന്റെ സാന്നിധ്യവും പ്രാർത്ഥനയും വളരെ അനുഗ്രഹപ്രദമായിരുന്നു. അമേരിക്കൻ ദേശീയ ഗാനം ജിൻസി ജോർജും, ജെയ്മി കുര്യാക്കോസും ആലപിച്ചു. ഇന്ത്യൻ ദേശീയ ഗാനം ആനന്ദും അനു സിറിയക്കും ആലപിച്ചു. അഞ്ജലി മുത്തോലത്തിന്റെ ഓപ്പണിങ് ഡാൻസ് ഹോളിഡേ ആഘോഷങ്ങൾക്ക് നല്ലൊരു തുടക്കം കുറിച്ചു. അഡൈ്വസറി ബോർഡ് മെമ്പർ ഫിലോ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സിബി ജോസഫും, ജൂബിയും പരിപാടികളുടെ തുടക്കത്തിലെ അവതാരകരായിരുന്നു.
രജിസ്‌ട്രേഷന് നേതൃത്വം നൽകിയത് മേരി സേവ്യർ, മോളി സക്കറിയ, സിബി ജോസഫ് എന്നിവരായിരുന്നു. ലിസി പീറ്റേഴ്‌സൺ ഫാ. തോമസ് മുളവനാലിനെ സദസിന് പരിചയപ്പെടുത്തി. മുളവനാൽ അച്ചൻ വളരെ ഹൃദ്യമായ ഹോളിഡേ സന്ദേശം നൽകി. പരിപാടികളുടെ അവതാരകരായിരുന്ന അനുവും ശോഭിനിയും കലാപരിപാടികളുടെ ഇടയിൽ സദസിന് ചിന്തിക്കാനും ചിന്തിപ്പിക്കാനുമുള്ള ചോദ്യങ്ങളിലൂടെ സദസിന്റെ കൈയടി നേടി. പ്രദീപിന്റെ ഗാനം ഹോളിഡേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രസിഡന്റ് അജിമോൾ ലൂക്കോസ് ദൈനംദിന ജീവിതത്തിൽ നേഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ച് വിലമതിച്ച് സംസാരിച്ചു.
കീനോട്ട് സ്പീക്കറായിരുന്ന ഡോ. ലോക്കസിനെ സൂസൻ മാത്യു സദസിന് പരിചയപ്പെടുത്തി. ഡോ. ലോക്കസ് വളരെ ഹൃദ്യമായി നേഴ്‌സിങ് മേഖലയിലെ ഹയർ എഡ്യൂക്കേഷനേയും, റിസേർച്ചിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. 2013- 14 -ലെ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഹോളിഡേ ഡിന്നറിനുശേഷം ഷിങ്കാരി സ്‌കൂൾ ഓഫ് റിഥത്തിലെ കുട്ടികൾ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് നയനാനന്ദകരമായിരുന്നു.
2015- 16-ലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 'ഐനായി' ഒഫീഷ്യൽസിനെ ജിസ്സി സിറിയക്കും, എൽസാ മേത്തിപ്പാറയും സദസിന് പരിചയപ്പെടുത്തി. നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേലും, വൈസ് പ്രസിഡന്റ് ബീന വള്ളിക്കളവും ഹോളിഡേ സന്ദേശം നൽകി. മാദ്ധ്യമ പ്രവർത്തകരായ ജോയിച്ചൻ പുതുക്കുളം, ജോസ് കണിയാലി, ജോസ് ചേന്നിക്കര എന്നിവരെ അജിമോൾ ലൂക്കോസ് ആദരിക്കുകയുണ്ടായി. അതോടൊപ്പം പരിപാടികളുടെ സ്‌പോൺസേഴ്‌സിനേയും ആദരിച്ചു. ചിന്നമ്മ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റാഫിളിന്റെ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാലി മാളിയേക്കലിന്റെ ഗാനാലാപനം ഹോളിഡേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജൂബി വള്ളിക്കളത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ഹോളിഡേ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു. മോനിച്ചനായിരുന്നു സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തത്.



