- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎൻഎഐ നഴ്‌സസ് വാരാഘോഷവും നൈന ബൈനിയൽ കോൺഫറൻസ് കിക്ക്ഓഫും ഏപ്രിൽ 23ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പതിനാലാമതു നഴ്‌സസ് വാരാഘോഷവും, നാഷണൽ സംഘടനയായ നൈനയുടെ ബൈനിയൽ കോൺഫറൻസ് കിക്ക്ഓഫും സംയുക്തമായി ഏപ്രിൽ 23നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു മോർട്ടൻഗ്രോവിലുള്ള അമേരിക്കൻ ലീജിയൻ മെമോറിയൽ സിവിക് സെന്ററിൽ വച്ചു വിപുലമായി നടത്തുന്നു. തദവസരത്തിൽ നഴ്‌സിംഗിന്റെ വിവിധ വിഭാഗത്തിൽപ്പെട്ടവർക്കു മികച്ച സേവനത്തിനുള്ള അവാർഡുകൾ നൽകി ആദരിക്കുന്നതാണ്. ബെസ്റ്റ് ക്ലിനിക്കൽ നേഴ്‌സ്, ബെസ്റ്റ് അഡ്വാൻസ് പ്രാക്ടീസ് നേഴ്‌സ്, മോസ്റ്റ് എക്‌സിപീരിയൻസ്ഡ് നേഴ്‌സ്, ഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലായിരിക്കും അവാർഡുകൾ നൽകുക. ഇതിലേക്കുള്ള അപേക്ഷകൾ ഏപ്രിൽ ഒന്നിനു മുമ്പായി inainurses@yahoo.com എന്ന അഡ്രസിൽ ഇ-മെയിൽ ചെയ്യേതാണ്. ഒക്‌ടോബർ 21, 22 തീയതികളിൽ എൽമസ്റ്റിലെ വാട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന നൈനയുടെ ബൈനിയൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പ്രസിഡന്റ് സാറാ ഗബ്രിയേൽ, കോൺഫറൻസ് കൺവീനർ ഫിലോ ഫിലിപ്പ്, ഐഎൻഎഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്ത
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പതിനാലാമതു നഴ്‌സസ് വാരാഘോഷവും, നാഷണൽ സംഘടനയായ നൈനയുടെ ബൈനിയൽ കോൺഫറൻസ് കിക്ക്ഓഫും സംയുക്തമായി ഏപ്രിൽ 23നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു മോർട്ടൻഗ്രോവിലുള്ള അമേരിക്കൻ ലീജിയൻ മെമോറിയൽ സിവിക് സെന്ററിൽ വച്ചു വിപുലമായി നടത്തുന്നു. തദവസരത്തിൽ നഴ്‌സിംഗിന്റെ വിവിധ വിഭാഗത്തിൽപ്പെട്ടവർക്കു മികച്ച സേവനത്തിനുള്ള അവാർഡുകൾ നൽകി ആദരിക്കുന്നതാണ്. ബെസ്റ്റ് ക്ലിനിക്കൽ നേഴ്‌സ്, ബെസ്റ്റ് അഡ്വാൻസ് പ്രാക്ടീസ് നേഴ്‌സ്, മോസ്റ്റ് എക്‌സിപീരിയൻസ്ഡ് നേഴ്‌സ്, ഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലായിരിക്കും അവാർഡുകൾ നൽകുക. ഇതിലേക്കുള്ള അപേക്ഷകൾ ഏപ്രിൽ ഒന്നിനു മുമ്പായി inainurses@yahoo.com എന്ന അഡ്രസിൽ ഇ-മെയിൽ ചെയ്യേതാണ്.
ഒക്‌ടോബർ 21, 22 തീയതികളിൽ എൽമസ്റ്റിലെ വാട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന നൈനയുടെ ബൈനിയൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പ്രസിഡന്റ് സാറാ ഗബ്രിയേൽ, കോൺഫറൻസ് കൺവീനർ ഫിലോ ഫിലിപ്പ്, ഐഎൻഎഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കോൺഫറൻസ് കിക്ക്ഓഫ് നേഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 23-നു നടത്തും. നഴ്‌സസ് വാരാഘോഷങ്ങളിലേക്കും, കോൺഫറൻസ് കിക്ക്ഓഫിലേക്കും ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നേഴ്‌സുമാരേയും കുടുംബസമേതം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മേഴ്‌സി കുര്യാക്കോസ് (708 467 0675), ജൂബി വള്ളിക്കളം (312 685 5829), മേരി റെജീന സേവ്യർ (630 887 6663), മോളി സക്കറിയ (847 297 0947), ജൂലി തോമസ് (847 612 5016).
റിപ്പോർട്ട്: ജൂബി വള്ളിക്കളം



