- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ പീപ്പിൾ'ന് പിന്തുണയുമായി ഇൻഫാം ദേശീയ സമിതി; വോട്ടുചെയ്യാനുള്ള സ്ഥിരനിക്ഷേപമായി കർഷകരെ കിട്ടില്ലെന്നും ഇൻഫാം
കൊച്ചി: രാഷ്ട്രീയേതര കർഷക ജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ''ദ പീപ്പിൾ''ന് കൊച്ചി പിഒസിയിൽ ചേർന്ന പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക നിലപാടുകളിലും കാർഷിക കാഴ്ചപ്പാടുകളിലും അടിയന്തരമാറ്റം അനിവാര്യമാണെന്നും അധികാരം നേടിയെടുക്കുവാൻ വോട്ടുചെയ്യുന്ന ഉപകരണങ്ങളും സ്ഥിരംനിക്ഷേപവുമായി വരുംനാളുകളിൽ കർഷകരെ കി
കൊച്ചി: രാഷ്ട്രീയേതര കർഷക ജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ''ദ പീപ്പിൾ''ന് കൊച്ചി പിഒസിയിൽ ചേർന്ന പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക നിലപാടുകളിലും കാർഷിക കാഴ്ചപ്പാടുകളിലും അടിയന്തരമാറ്റം അനിവാര്യമാണെന്നും അധികാരം നേടിയെടുക്കുവാൻ വോട്ടുചെയ്യുന്ന ഉപകരണങ്ങളും സ്ഥിരംനിക്ഷേപവുമായി വരുംനാളുകളിൽ കർഷകരെ കിട്ടില്ലെന്നും കർഷകർ സംഘടിത ശക്തിയായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
റബറിന്റെ വിലത്തകർച്ചയിൽ നിഷ്‌ക്രിയ സമീപനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം മാറണം. റബർ പ്രതിസന്ധി മൂലമുള്ള കർഷക ആത്മഹത്യയെ നിസാരവൽക്കരിച്ചുകാണുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ഓടിയകന്ന് ആരോപണ ആക്ഷേപങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നത് ലജ്ജാകരവും കേരളസമൂഹത്തിന്തന്നെ അപമാനകരവുമാണെന്ന് സമ്മേളനം സൂചിപ്പിച്ചു.
ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ദേശീയകൗൺസിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. തെലുങ്കാന, സീമാന്ധ്ര, മഹാരാഷ്ട്ര, മേഘാലയ, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേയ്ക്കും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലേയ്ക്കും ഇൻഫാമിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ കർമ്മപദ്ധതികൾക്ക് രൂപം നൽകി.
ദേശീയകർഷക സമ്മേളനത്തിൽ കർഷകനയരേഖ പ്രഖ്യാപിക്കുന്നതാണ്. യുവജനങ്ങളെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകി. ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ മോഡറേറ്ററായിരുന്നു. പിസി സിറിയക്, ഡോ.എം.സി ജോർജ്ജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.സി.ബി.സി.ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട്, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, കെ.മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ.മാത്യു മുത്തശ്ശേരിൽ-ഫരീദാബാദ്, ഫാ.ജോസഫ് കാവനാടി, ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, വി.വി.അഗസ്റ്റിൻ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, കെ.എസ്.മാത്യു മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ എന്നിവർ ചർച്ചകൾ നയിച്ചു. .
ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ കർഷകരെ രണ്ടാംതരം പൗരന്മാരായി കാണുന്നു: മാർ മാത്യു അറയ്ക്കൽ
കൊച്ചി: കൃഷിയിലൂടെ ഈ രാജ്യത്തെ ജനസമൂഹത്തെ തീറ്റിപ്പോറ്റുന്ന കർഷകരെ ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ രണ്ടാംതരം പൗരന്മാരായി കാണുന്നത് വേദനാജനകമാണെന്ന് ഇൻഫാം ദേശീയ ചെയർമാൻ മാർ മാത്യു അറയ്ക്കൽ. ഇൻഫാം ദേശീയസമിതി കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.
രാഷ്ട്രീയ കക്ഷികൾ വോട്ടുനേടുന്നതിനും അധികാരത്തിലെത്തുന്നതിനും നിരന്തരമായി നടത്തുന്ന കർഷക വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല. ഇതിനാൽത്തന്നെ ഭരണരാഷ്ട്രീയ സംവിധാനങ്ങളിലുള്ള വിശ്വാസ്യത കർഷകർക്ക് അനുദിനം നഷ്ടപ്പെടുകയാണ്. രാഷ്ട്രീയ നേതാക്കളും പാർട്ടികളും വലിയ വിശ്വാസത്തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. നേതാക്കന്മാരുടെ താത്പര്യം പാർട്ടിതാത്പര്യമായും പാർട്ടിതാത്പര്യം രാജ്യതാത്പര്യമായും വ്യാഖ്യാനിക്കപ്പെടുന്നു. ചെറുത്തുനിൽക്കാനും പ്രതിരോധിക്കാനും പ്രാപ്തിയില്ലാത്ത കർഷകസമൂഹം സ്വന്തം ജന്മത്തെ പഴിചാരി കഴിഞ്ഞുകൂടുന്നു.
അധികാര രാഷ്ട്രീയം തത്ത്വാധിഷ്ഠിതം അഥവാ മൂല്യാധിഷ്ഠിതമായെങ്കിൽ മാത്രമേ രാജ്യത്തെ ജനാധിപത്യവും അതുവഴി ജനജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുകയുള്ളൂ. രാഷ്ട്രീയത്തിന്റെ ഗാന്ധിയൻ ആത്മാവിനെയാണ് നാമിന്ന് സാക്ഷാത്കരിക്കേണ്ടത്. ജീവനെ ആദരിക്കുന്നതിലും വൈവിധ്യത്തെ സ്വീകരിക്കുന്നതിലും അധിഷ്ഠിതമാണു ഗാന്ധിയൻ രാഷ്ട്രീയം. ഇൻഫാം ഉൾക്കൊള്ളുന്ന കർഷക ഐക്യവേദിയായ 'ദ പീപ്പിൾ' ലക്ഷ്യമിടുന്നതും സമഗ്രമായ ഒരു മാറ്റമാണ്. ഗ്രാമങ്ങളിലെ ജനങ്ങളിലെ ഹൃദയം തൊട്ടുമനസ്സിലാക്കുന്ന കർഷകരുടെ മുന്നേറ്റത്തിലൂടെയുള്ള മാറ്റമാണ് നമുക്ക് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും മാർ അറയ്ക്കൽ പറഞ്ഞു.