ഫുജൈറ : ഫുജൈറയിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ , ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ എന്നിവർക്ക് ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റ് കെ സി അബൂബക്കറിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി.

ഇൻകാസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഇൻകാസ് ഫുജൈറ കമ്മിറ്റി കോട്ടയം ജില്ലയിൽ പുതുപ്പള്ളി മണ്ഡലത്തിൽ പാവപ്പെട്ട കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 'ഇൻകാസ് ഭവന്റെ' നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നേതാക്കൾ ചോദിച്ചറിയുകയും ചെയ്തു . ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു , ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശങ്കർ, ഹംസ പി സി, ഷാജി പെരുമ്പിലാവ്, നാസർ പാണ്ടിക്കാട്, സാമുവൽ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.