കോൺഗ്രസ് ദുർബലമാകുമ്പോഴുണ്ടാകുന്ന എല്ലാ കെടുതികളും തിരിച്ചടികളും രാജ്യം അനുഭവിക്കുകയാണെന്നും മതേതര ജനാധിപത്യ സംരക്ഷണത്തിന് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായി തിരിച്ചു വരുമെന്നും പത്തനംതിട്ട എം പി യും കോൺഗ്രസ് നേതാവുമായ ആന്റോ ആന്റണി ഫുജൈറയിൽ പറഞ്ഞു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സന്ഘിവത്കരിക്കുകയും ദുർബലപ്പെടുത്തുകയുമാണ് മോദി സർക്കർ ചെയ്തു കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗം തകർന്നു.

നോട്ടു നിരോധനവും അശാസ്ത്രീയമായി നടപ്പാക്കിയ ജി എസ ടി യും സാധാരണക്കാരുടെ നട്ടെല്ലൊടിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂഷമാണ്. എല്ലാ പ്രധിഷേധങ്ങളെയും നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയാണെന്നും ജനങ്ങൾ കോൺഗ്രസിന്റെ തിരിച്ചു വരവിനായി ഏറ്റവും ആഗ്രഹിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ഫുജൈറ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രവർത്തക കൺവെൻഷനും ധീര രാക്ഷസാക്ഷി ശുഐയ്ബ് അനുസ്മരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.

ഇൻകാസ് യു എഇ പ്രസിഡന്റ് മഹാദേവൻ വാഴശേരിയിൽ മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ പ്രസിഡന്റ് ഷാജൻ തുണ്ടത്തിൽ അധ്യക്ഷധ വഹിച്ച യോഗത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ശുഐബ് അനുസ്മരണ പ്രഭാഷണം നടത്തി. ഒരു കുടുംബത്തിന്റെയും നാടിന്റെയും അത്താണിയായിരുന്ന
നിർദോഷിയായ ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി ഇല്ലാതാക്കിയ സി പി എം വരും തലമുറയോട് സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും കേരള ജനത ജനാധിപത്യമാർഗ്ഗത്തുലൂടെ പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറയിൽ നിന്നുള്ള മുൻ പ്രവാസി എന്ന നിലയിൽ പ്രവാസ ലോകത്തും എറെ ദുഃഖമുണ്ടാക്കിയ ദാരുണമായ സംഭവമാണ് ശുഐബിന്റെ കൊലപാതകമെന്നും അദ്ദേഹം തുടർന്നു.

ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി ജോജു മാത്യു, സുനിൽ അസീസ് , ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, ജിജോ കളരിക്കൽ, റാണാ പ്രതാപ്, തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു .