- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാൻ തീരുമാനം; നടപടി ആദായ നികുതി വകുപ്പിന്റേത്; തുടർ നടപടികൾ പുരോഗമിക്കുന്നു
മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പിന്റെ തീരുമാനം.ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആദായ നികുതി റിട്ടേൺ ഫോമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം വന്നുകഴിഞ്ഞു. ഇതിനായി റിട്ടേൺ ഫോമിൽ(ഐടിആർ2)പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേർത്തിട്ടുണ്ട്. വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്നവരുമാനം കാണിച്ച് നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം എന്നിവ റിട്ടേണിൽകാണിക്കേണ്ടിവരും. പ്രവാസികളിലേറെപ്പേർ സ്വിറ്റ്സർലൻഡിൽനിന്ന് ദുബായ്, സിംഗപുർ, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്തകാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. സ്വദേശത്തും വിദേശത
മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പിന്റെ തീരുമാനം.ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആദായ നികുതി റിട്ടേൺ ഫോമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം വന്നുകഴിഞ്ഞു. ഇതിനായി റിട്ടേൺ ഫോമിൽ(ഐടിആർ2)പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേർത്തിട്ടുണ്ട്.
വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്നവരുമാനം കാണിച്ച് നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം എന്നിവ റിട്ടേണിൽകാണിക്കേണ്ടിവരും.
പ്രവാസികളിലേറെപ്പേർ സ്വിറ്റ്സർലൻഡിൽനിന്ന് ദുബായ്, സിംഗപുർ, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്തകാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐടിആർ 2 ഫോമിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
ഓൺലൈനായിത്തന്നെ റിട്ടേൺ സമർപ്പിക്കാം.നിലവിൽ രാജ്യത്ത് സ്ഥിരതാമസമാക്കിയവർമാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ വെളിപ്പെടുത്തിയാൽ മതിയായിരുന്നു.