- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തൂറ്റിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണവേട്ട; ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയത് 800 കോടിയുടെ കണക്കിൽപ്പെടാത്ത വരുമാനം; തടിയൂരണമെങ്കിൽ മുത്തൂറ്റ് 400 കോടി പിഴയായി അടയ്ക്കണം; നിക്ഷേപങ്ങൾ രാഷ്ട്രീയ നേതാക്കളുടേതെന്ന് സൂചന നൽകി ആദായനികുതി വകുപ്പ്
കൊച്ചി: മുത്തൂറ്റിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയെന്ന് വ്യക്തമാകുന്നു. 800 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇതനുസരിച്ച് 400 കോടി രൂപയുടെ നികുതി അടക്കേണ്ടി വരും മൂത്തൂറ്റ്. ഇത് കൂടാതെ സംശയയാസ്പദമായ ഒട്ടേറെ ഇടപാടുകൾ മുത്തൂറ്റിൽ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യ ബുൾ എന്ന സ്ഥാപനത്തിൽ നടന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ട. മുത്തൂറ്റിന്റെ കള്ളപ്പണം സംബന്ധിച്ച് വ്യക്തവും നിർണ്ണായകവുമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. 12 ഉദ്യോഗസ്ഥർ ഇപ്പോഴും ഈ കേസ് അന്വേഷിച്ചു കൊണ്ടിരിക്കയാണ്. രണ്ട മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകും. മുത്തൂറ്റിലെ കള്ളപ്പണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകി വിജിലൻസ് ആവശ്യപ്പെട്ടാൽ ആവശ്യമായ സഹായം നൽകാൻ ആദായനികുതി വകുപ്പ് തയ്യാറാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മുത്തൂറ്റിലെ അനധികൃത നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് നേരത്തെ വിജില
കൊച്ചി: മുത്തൂറ്റിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയെന്ന് വ്യക്തമാകുന്നു. 800 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇതനുസരിച്ച് 400 കോടി രൂപയുടെ നികുതി അടക്കേണ്ടി വരും മൂത്തൂറ്റ്. ഇത് കൂടാതെ സംശയയാസ്പദമായ ഒട്ടേറെ ഇടപാടുകൾ മുത്തൂറ്റിൽ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യ ബുൾ എന്ന സ്ഥാപനത്തിൽ നടന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ട.
മുത്തൂറ്റിന്റെ കള്ളപ്പണം സംബന്ധിച്ച് വ്യക്തവും നിർണ്ണായകവുമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. 12 ഉദ്യോഗസ്ഥർ ഇപ്പോഴും ഈ കേസ് അന്വേഷിച്ചു കൊണ്ടിരിക്കയാണ്. രണ്ട മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകും. മുത്തൂറ്റിലെ കള്ളപ്പണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകി വിജിലൻസ് ആവശ്യപ്പെട്ടാൽ ആവശ്യമായ സഹായം നൽകാൻ ആദായനികുതി വകുപ്പ് തയ്യാറാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മുത്തൂറ്റിലെ അനധികൃത നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് നേരത്തെ വിജിലൻസ് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ കണ്ടെത്തിയ വരുമാനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയക്കാരുടെ ബിനാമി നിക്ഷേപങ്ങളാണെന്ന്ഉന്നത രാഷ്ട്രീയ നേതാക്കളാണെന്ന സൂചനയും ശക്തമാണ്. വൻ തോതിലുള്ള ബിനാമി നിക്ഷേപം മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ട് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ടായിരുന്നു. സ്ഥാപനങ്ങളിലൂടെ നടന്ന പല സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്. ഇത്തരം ഇടപാടുകളുടെയും ഇടപാടുകാരുടെയും വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മുത്തൂറ്റ് ഗ്രൂപ്പുകളിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. മുത്തൂറ്റ് വിദേശത്തും നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ഈ നിക്ഷേപങ്ങളിൽ വിദേശ നാണ്യം ചട്ടം ലംഘിച്ചതായാണ് വകുപ്പിന്റെകണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഗ്രൂപ്പുകളുടെ ചില അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് റെയ്ഡിൽ ലഭിച്ചിരുന്നു. മുത്തൂറ്റിൽ കോടികളുടെ നിക്ഷേപമുള്ള പ്രമുഖരുടെ പട്ടിക ലഭിച്ചു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൽ പലതും സംശയകരമായ നിക്ഷേപങ്ങളാണെന്ന് തെളിഞ്ഞു. പലരും യഥാർത്ഥ പേരിലല്ല നിക്ഷേപം നടത്തിയത്. നിക്ഷേപത്തിന് അനുസൃതമായ നികുതി അടച്ചില്ലെങ്കിൽ പേര് വെളിപ്പെടുത്താനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.
വൻകിട രാഷ്ട്രീയക്കാരുടെ അഴിമതിപ്പണം ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന് ഇടനൽകുന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. നേരത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതു കൊള്ളപ്പലിശയാണെന്ന വിവരവും പുറത്തുവന്നിരുന്നു. 12 മുതൽ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങൾ പണം വായ്പയെടുക്കുന്നത്. എന്നാൽ ഈ പണം ഉപയോഗിച്ച് സ്വർണ്ണപ്പണയത്തിനു വായ്പ നൽകുമ്പോൾ മുത്തൂറ്റ് ഗ്രൂപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 36 ശതമാനം പലിശ വരെ.
സാധാരണ പലിശ നിരക്കിൽ സ്വർണം പണയവായ്പ നൽകിയാൽ ഇങ്ങനെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാൾ 2 ശതമാനം വരെ കൂടുതൽ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാൻ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. നേരത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതു കൊള്ളപ്പലിശയാണെന്ന വിവരവും പുറത്തുവന്നിരുന്നു.
സംസ്ഥാനത്തെ അഴിമതിപ്പണം നിക്ഷേപിക്കപ്പെട്ടത് മുത്തൂറ്റിലാണെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇത് പ്രകാരം പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടേയും ആസ്തിവിവരങ്ങൾ നൽകണമെന്ന വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ആദായ നികുതിവകുപ്പ് തള്ളുകയായിരുന്നു. നികുതിദായകരുടെ സ്വത്തുവിവരങ്ങൾ നൽകാനാകില്ലെന്ന് ആദായനികുതിവകുപ്പ് അധികൃതർ വ്യക്തമാക്കി. കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേകം ചോദിച്ചാൽ നൽകുന്നതിന് തടസമില്ല. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ കൈമാറാനാകില്ലെന്നും ആദായനികുതിവകുപ്പ് മറുപടി നൽകുകയുമുണ്ടായി.
നേതാക്കളുടെ സ്വത്ത് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യവുമായി വിജിലൻസ് അധികൃതർ ആദായനികുതി വിഭാഗത്തെ സമീപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയ കത്താണ് ആദായ നികുതി വകുപ്പ് തള്ളിക്കളഞ്ഞത്. നേതാക്കളുടെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ കത്തിൽ ആരുടെയും പേരുകളില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
അതുകൊണ്ട് തന്നെ അവരുടെ സ്വത്തുവിവരങ്ങൾ കൈമാറാനാകില്ല. ഏതെങ്കിലും നേതാക്കളുടെ പേരുകൾ എടുത്ത് പറഞ്ഞു വിവരങ്ങൾ ആവശ്യപ്പെടണം. അതെസമയം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇന്നലെയാണ് ആദായ നികുതി വകുപ്പിന് വിജിലൻസ് ഡയറക്ടർ നേതാക്കളുടെ സ്വത്തുവകകൾ ആവശ്യപ്പെട്ട് കത്ത് കൈമാറിയത്. മുത്തൂറ്റ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നേതാക്കളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളെ തുടർന്നാണ് വിജിലൻസിന്റെ ഈ നീക്കവും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനവയിൽ ലഭിച്ചത് സ്ഥാപനവുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങളായിരുന്നു. ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിൽ മുത്തൂറ്റിൽ നിക്ഷേപമുള്ളരാഷ്ട്രീയക്കാരുടെ വിവരങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രമുഖർ മുതൽ വ്യവസായ പ്രമുഖർ വരെ മുത്തൂറ്റിൽ ഇത്തരത്തിൽ സംശയകരമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾ നടത്തിയവരുടെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു.