- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്രവേണമെങ്കിലും നിക്ഷേപിക്കാം; ഉറവിടമൊന്നും ചോദിക്കില്ല എന്ന പത്രവാർത്ത കണ്ട് കണക്കിൽ പെടാത്ത പണം കൊണ്ട് ബാങ്കിൽ ഇട്ടവർ കരുതി ഇരിക്കുക; നിങ്ങളെ തേടി ഇൻകം ടാക്സിന്റെ ഇണ്ടാസ് ഉണ്ടാവും; ഒരോ അക്കൗണ്ടുകളും പരിശോധിച്ച് ഇൻകംടാക്സുകാർ നോട്ടീസ് അയച്ചു തുടങ്ങി; ഈ നോട്ടീസ് വായിച്ചിരിക്കുന്നത് ഉത്തരം പറയുന്നതിന് എളുപ്പമാകും
ന്യൂഡൽഹി: 500, 1000 നോട്ടുകൾ പിൻവലിച്ചപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാങ്കുകളിൽ പഴയ തുക നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു റിസർവ്വ് ബാങ്ക് നൽകിയ പരോക്ഷ സൂചന. അതുകൊണ്ട് തന്നെ എല്ലാ മാദ്ധ്യമങ്ങളും വേഗത്തിൽ പണം നിക്ഷേപിച്ച് 500, 1000വും നോട്ടുകളുടെ മൂല്യം വീണ്ടെടുക്കാമെന്നായിരുന്നു ഏവരും കരുതിയത്. അതുകൊണ്ട് തന്നെ തിരിച്ചറിയിൽ കാർഡുമായി ബാങ്കുകളിലെത്തി ഏവരും നിക്ഷേപിക്കലും തുടങ്ങി. അങ്ങനെ ബാങ്കുകളിൽ പണം കുമിഞ്ഞു കൂടി. ഇതെല്ലാം കൃത്യമായി തന്നെ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുമുണ്ട്. രണ്ടര ലക്ഷത്തിൽ കുറച്ച് നിക്ഷേപിച്ചാൽ രേഖകൾ പോലും വേണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ചത്. അതിന് മുകളിൽ നിക്ഷേപത്തിന് പാൻ കാർഡ് വേണം. എത്ര തുക നിക്ഷേപിച്ചാലും അത് വരുമാനത്തിന്റെ പരിധിയിൽ കൊണ്ടുവരും. അതിന് ശേഷം വർഷാന്ത്യത്തിൽ നികുതി നൽകിയാൽ മതിയെന്നായിരുന്നു റിസർവ്വ് ബാങ്ക് നൽകിയ സൂചനകൾ. ഇത് വിശ്വസിച്ചാണ് ഏവരും പണം നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപിക്കുന്ന പണത്തിനൊക്കെ ഉറവിടം ഉടൻ കാണ
ന്യൂഡൽഹി: 500, 1000 നോട്ടുകൾ പിൻവലിച്ചപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ബാങ്കുകളിൽ പഴയ തുക നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു റിസർവ്വ് ബാങ്ക് നൽകിയ പരോക്ഷ സൂചന. അതുകൊണ്ട് തന്നെ എല്ലാ മാദ്ധ്യമങ്ങളും വേഗത്തിൽ പണം നിക്ഷേപിച്ച് 500, 1000വും നോട്ടുകളുടെ മൂല്യം വീണ്ടെടുക്കാമെന്നായിരുന്നു ഏവരും കരുതിയത്. അതുകൊണ്ട് തന്നെ തിരിച്ചറിയിൽ കാർഡുമായി ബാങ്കുകളിലെത്തി ഏവരും നിക്ഷേപിക്കലും തുടങ്ങി. അങ്ങനെ ബാങ്കുകളിൽ പണം കുമിഞ്ഞു കൂടി. ഇതെല്ലാം കൃത്യമായി തന്നെ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുമുണ്ട്.
രണ്ടര ലക്ഷത്തിൽ കുറച്ച് നിക്ഷേപിച്ചാൽ രേഖകൾ പോലും വേണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ചത്. അതിന് മുകളിൽ നിക്ഷേപത്തിന് പാൻ കാർഡ് വേണം. എത്ര തുക നിക്ഷേപിച്ചാലും അത് വരുമാനത്തിന്റെ പരിധിയിൽ കൊണ്ടുവരും. അതിന് ശേഷം വർഷാന്ത്യത്തിൽ നികുതി നൽകിയാൽ മതിയെന്നായിരുന്നു റിസർവ്വ് ബാങ്ക് നൽകിയ സൂചനകൾ. ഇത് വിശ്വസിച്ചാണ് ഏവരും പണം നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപിക്കുന്ന പണത്തിനൊക്കെ ഉറവിടം ഉടൻ കാണിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
ബാങ്കിൽ നിക്ഷേപിച്ചവരോട് ഉറവിടം അന്വേഷിച്ച് ഇപ്പോഴേ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ചെറിയ നിക്ഷേപത്തെ പോലും ഉറവിടമില്ലാത്ത പണമായി വ്യാഖ്യാനിച്ച് നികുതിയും പിഴയും ഇടാക്കാനാണ് ആദായ നികുതി വകുപ്പിന്റെ ശ്രമം. അതുകൊണ്ട് തന്നെ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് അതിന്റെ ബഹുഭൂരിഭാഗവും പിഴയും നികുതിയുമായി നൽകേണ്ടി വരും.
ബാങ്ക് ഓഫ് സിക്കിമിൽ 4,51,000 ലക്ഷം രൂപ നിക്ഷേപിച്ച ആൾക്ക് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ തുകയുടെ ഉറവിടം ബോ്ധ്യപ്പെടുത്താനാണ് ആവശ്യം. പതിമൂന്നാം തീയതിയാണ് ഈ തുക നിക്ഷേപിച്ചത്. സീതാറാം എൻടർപ്രൈസ് എന്ന കമ്പനിയോടാണ് ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലാണ് ഈ കണ്ടെത്തലിലേക്ക് എത്തിയതെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നുണ്ട്.
മറുപടി തൃപ്തികരമല്ലെങ്കിൽ ഈ തുകയെ കള്ളപ്പണത്തിന്റെ നിർവ്വചനത്തിലേക്ക് കൊണ്ടു വരും. പ്രോസിക്യൂഷൻ അടക്കമുള്ള നടപടികളും വേണമെങ്കിൽ ആദായ നികുതി വകുപ്പിന് എടുക്കാനാകും. എന്നാൽ അതിനുള്ള സാധ്യത കുറവാണ്. ആദായ നികുതിയും പിഴയും പിടിക്കുകയാകും ചെയ്യുക. ഫലത്തിൽ നിക്ഷേപിച്ച തുകയുടെ തൊണ്ണൂറ് ശതമാനവും സർക്കാർ ഖജനാവിലെത്തും.
ബാങ്കുകളിലെത്തി സ്വന്തം അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാമെന്ന കള്ള പ്രചരണത്തിൽ കുടുങ്ങിയവർക്കാണ് ഈ പണി കിട്ടുന്നത്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ലെന്ന പ്രചരണത്തിൽ വീണവർ കുടുങ്ങി. ഈ നിക്ഷേപമെല്ലാം ആദായ നികുതി വകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ട്. ഇവയ്ക്ക് ഉടൻ നോട്ടീസ് അയ്ക്കുമെന്നതിന് തെളിവാണ് സിക്കിമിലെ സംഭവം തെളിയിക്കുന്നത്.