- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎൽഎം ഗ്രൂപ്പിന്റെ സ്വർണ്ണപ്പണയ വായ്പയിലും വിൽപ്പനയിലും മുത്തൂറ്റിന്റേതിനു സമാനമായ ക്രമക്കേടുകളെന്ന് സൂചന; കേരളാ കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന്റെ സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയത് 40 കോടിയുടെ അവിഹിത സമ്പാദ്യം
കോതമംഗലം: കോതമംഗലം കേന്ദ്രമാക്കിപ്രവർത്തിക്കുന്ന കെഎൽഎം ഗ്രൂപ്പിന്റെ സ്വർണ്ണപ്പണയ-ഓഹരി ഇടപാടിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. പ്രാഥമിക കണക്കുകൾ പ്രകാരം 40 കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും വിശദമായ പരിശോധനകൾക്കു ശേഷമേ ഇത് സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെഎൽഎം ഗ്രൂപ്പിന്റെ മൂവാറ്റുപുഴ റോഡിൽ എം എ കോളേജ് ജംഗ്ഷനടുത്തുള്ള ടിയാന ഗോൾഡിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ആദായക നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജുവല്ലറിയുടെ നടത്തിപ്പിൽ ക്രമക്കേടുകണ്ടെത്തിയെന്നും ലക്ഷങ്ങൾ പിഴ ചുമത്തിയെന്നും മറ്റും അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി റെയ്ഡിനെ സംമ്പന്ധിച്ച് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളും അതിസമ്പന്നരും ഓഹരി ഉടമകളായുള്ള സ്ഥാപനത്തിന്റെ മൂലധനത്തെക്കുറിച്ചും ഈ പണം സ്ഥാപനത്തിൽ വന്നുചേർന്നത് ഏങ്ങിനെയെ
കോതമംഗലം: കോതമംഗലം കേന്ദ്രമാക്കിപ്രവർത്തിക്കുന്ന കെഎൽഎം ഗ്രൂപ്പിന്റെ സ്വർണ്ണപ്പണയ-ഓഹരി ഇടപാടിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. പ്രാഥമിക കണക്കുകൾ പ്രകാരം 40 കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും വിശദമായ പരിശോധനകൾക്കു ശേഷമേ ഇത് സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെഎൽഎം ഗ്രൂപ്പിന്റെ മൂവാറ്റുപുഴ റോഡിൽ എം എ കോളേജ് ജംഗ്ഷനടുത്തുള്ള ടിയാന ഗോൾഡിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ആദായക നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജുവല്ലറിയുടെ നടത്തിപ്പിൽ ക്രമക്കേടുകണ്ടെത്തിയെന്നും ലക്ഷങ്ങൾ പിഴ ചുമത്തിയെന്നും മറ്റും അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി റെയ്ഡിനെ സംമ്പന്ധിച്ച് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
രാഷ്ട്രീയ നേതാക്കളും അതിസമ്പന്നരും ഓഹരി ഉടമകളായുള്ള സ്ഥാപനത്തിന്റെ മൂലധനത്തെക്കുറിച്ചും ഈ പണം സ്ഥാപനത്തിൽ വന്നുചേർന്നത് ഏങ്ങിനെയെന്നുമാണ് പ്രധാനമായും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. ബിനാമി പേരുകളിൽ വൻതുകളുടെ നിക്ഷേപവും റെയ്ഡിൽ അധികൃതർ കണ്ടെത്തിയതായും സൂചനയുണ്ട്. സ്ഥാപനത്തിന്റെ ആസ്ഥി വിവരങ്ങൾ തങ്ങൾക്കുനൽകിയ കണക്കുവിവരങ്ങളുടെ പതിന്മടങ്ങെങ്കിലും വരുമെന്നാണ് ബന്ധപ്പെട്ട അധികതരുടെ സംശയം.ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥ സംഘം ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ശാഖകളുള്ള കെഎൽഎം ഗ്രൂപ്പിന്റെ സ്വർണ്ണപ്പണയ വായ്പയിലും വിൽപ്പനയിലും മറ്റും മുത്തൂറ്റിന്റേതിനു സമാനമായ ക്രമക്കേടുകൾ നടന്നതായിട്ടാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇക്കൂട്ടർ തയ്യാറായിട്ടില്ല.അതീവ രഹസ്യമായി അന്വേഷണം പൂർത്തിയാക്കാനാണ് മേലാവിൽ നിന്നും നിർദ്ദേശമുണ്ടെന്നുംഅതിനാൽ മാദ്ധ്യമങ്ങളുമായി വിവരം പങ്കുവയ്ക്കാനാവില്ലന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
കേരള കോൺഗ്രസീലുടെ രാഷ്ട്രീയ രംഗത്തെത്തിയ ഷിബുതെക്കുപുറത്തിന്റെ മുഖ്യചുമതലയിലാണ് കെ എൽ എം ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.കേരള കോൺഗ്രസ്സ് എം ജില്ലാ പ്രസിഡന്റായ ഷിബു അടുത്തകാലത്ത് വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്.കഴിഞ്ഞ നിയമസഭ ഇലക്ഷൻ കാലത്താണ് ടിയാന ഗോൾഡിൽ റെയ്ഡ് നടന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ടി യു കുരുവിളയുമായി ഉണ്ടായ അസ്വാരസ്യമാണ് റെയ്ഡിന് കാരണമെന്ന് പ്രചാരണവും ശക്തിപ്പെട്ടിരുന്നു. കോതമംഗലം നിയമസഭ സീറ്റിൽ ഷിബു അവകാശവാദമുന്നയിച്ചതാണ് കുരുവിളയെ ചൊടിപ്പിച്ചതെന്നും ഗവൺമെന്റിൽ തനിക്കുണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തി കുരുവിള ഷിബുവിന്റെ സ്ഥാപനത്തിൽ റെയ്ഡിന് അണിയറനീക്കം നടത്തിയെന്നുമാണ് പരക്കെയുള്ള പ്രചാരണം.
അതേസമയം കെ.എൽ.എം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നഗരസഭാ പരിധിയിൽ ആരംഭിച്ച 'എന്റെ നാട്' പദ്ധതിയും തുടങ്ങിയിരുന്നു. കോതമംഗലത്തിന്റെ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മാസങ്ങൾക്കുമുമ്പാണ് താലൂക്കിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയെല്ലാം വിളിച്ചു ചേർത്ത് കെ.എൽ.എം.ഗ്രൂപ്പ് എന്റെ നാട് എന്ന പേര് നൽകി കിഴക്കമ്പലത്തെ 2020 മോഡലിൽ വികസന പദ്ധതി പ്രഖ്യാപിച്ചത്.
പരിപാടികൾ ആസുത്രണം ചെയ്യുന്നതിലോ നടത്തിപ്പിലോ രാഷ്ട്രിയ തദ്ദേശഭരണ നേതൃത്വങ്ങൾക്കോ യാതൊരു വിധ റോളും നൽകാതെ ആതുരസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും അവാർഡുകൾ നൽകുകയും സഹായധനങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതോടെയാണ് വിവിധ രാഷ്ട്രീയനേതൃത്വങ്ങൾ എന്റെ നാട് പദ്ധതികൊണ്ട് കെ.എൽ.എം മുതലെടുപ്പ് നടത്തുന്നതായി ബോദ്ധ്യമായത്. കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം നേതൃത്വം നൽകുന്ന കെ.എൽ.എം ഗ്രൂപ്പ് നടപ്പിലാക്കുന്ന പദ്ധതികൾക്ക് നഗരസഭാ കൗൺസിലർമാരുടെയും നഗരസഭയുടെയും പിന്തുണയുണ്ടെന്നു വരുത്തിത്തീർക്കാൻ അപേക്ഷാ ഫോറങ്ങളിൽ കൗൺസിലർമാരുടെ പേരും ഒപ്പും സ്വീകരിച്ചുതുടങ്ങിയതോടെയാണ് നഗരസഭ എന്റെ നാട് പദ്ധതിക്കെതിരെ രംഗത്തുവരാൻ നിർബന്ധിതമായത്.