ചെന്നൈ: ചെന്നൈയിൽ സത്യം സിനിമാസിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ശശികലയുടെ സഹോദരപുത്രനും ജയ ടിവി എംഡിയുമായ വിവേകിന്റെ പേരിലുള്ള ജാസ് സിനിമാസുമായുള്ള ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡെന്ന് സൂചന. വ്യാജ നിക്ഷേപങ്ങൾ, കള്ളപ്പണമൊഴുക്ക് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.