- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നത് 12മുതൽ 15ശതമാനം വരെ പലിശയ്ക്ക്; വായ്പക്കാരിൽ നിന്ന് ഈടാക്കുന്നത് 36 ശതമാനം വരെ കൊള്ളപ്പലിശ; മൂത്തൂറ്റ് ഗ്രൂപ്പുകൾ തടിച്ചുകൊഴുക്കുന്നത് പൊതുഖജനാവിലെ പണത്തിലൂടെ സാധാരണക്കാരെ പിഴിഞ്ഞ്; ആദായനികുതിവകുപ്പിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
തിരുവനന്തപുരം : മുത്തൂറ്റ് ഗ്രൂപ്പുകളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതുകൊള്ളപ്പലിശ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നൽപ്പരിശോധനയിൽ ഇതടക്കം 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. 12 മുതൽ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങൾ പണം വായ്!പയെടുക്കുന്നത്. എന്നാൽ ഈ പണം ഉപയോഗിച്ച് സ്വർണ്ണപ്പണയത്തിനു വായ്പ നൽകുമ്പോൾ മുത്തൂറ്റ് ഗ്രൂപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 36 ശതമാനം പലിശ വരെ. കോടികളാണ് ഈ സ്ഥാപനങ്ങൾ ഇങ്ങനെ സമ്പാദിച്ചിട്ടുള്ളതെന്നു ഇൻകം ടാക്‌സ് കണ്ടെത്തി. രാജ്യത്തെ പത്തോളം പൊതുമേഖലാ ബാങ്കുകൾ വൻ നഷ്ടം നേരിടുകയാണ്. എന്നാൽ മുത്തൂറ്റ് സ്ഥാപനങ്ങൾ ഒക്കെ നല്ല സാമ്പത്തിക നേട്ടത്തിലും. മുത്തൂറ്റ് സ്ഥാപനങ്ങൾ ഒന്നും നഷ്ടത്തിൽ അല്ല.
തിരുവനന്തപുരം : മുത്തൂറ്റ് ഗ്രൂപ്പുകളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതുകൊള്ളപ്പലിശ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നൽപ്പരിശോധനയിൽ ഇതടക്കം 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
12 മുതൽ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങൾ പണം വായ്!പയെടുക്കുന്നത്. എന്നാൽ ഈ പണം ഉപയോഗിച്ച് സ്വർണ്ണപ്പണയത്തിനു വായ്പ നൽകുമ്പോൾ മുത്തൂറ്റ് ഗ്രൂപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 36 ശതമാനം പലിശ വരെ. കോടികളാണ് ഈ സ്ഥാപനങ്ങൾ ഇങ്ങനെ സമ്പാദിച്ചിട്ടുള്ളതെന്നു ഇൻകം ടാക്‌സ് കണ്ടെത്തി. രാജ്യത്തെ പത്തോളം പൊതുമേഖലാ ബാങ്കുകൾ വൻ നഷ്ടം നേരിടുകയാണ്. എന്നാൽ മുത്തൂറ്റ് സ്ഥാപനങ്ങൾ ഒക്കെ നല്ല സാമ്പത്തിക നേട്ടത്തിലും. മുത്തൂറ്റ് സ്ഥാപനങ്ങൾ ഒന്നും നഷ്ടത്തിൽ അല്ല. സാധാരണ പലിശ നിരക്കിൽ സ്വർണം പണയവായ്പ നൽകിയാൽ ഇങ്ങനെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാൾ 2 ശതമാനം വരെ കൂടുതൽ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാൻ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നിയമങ്ങളുടെയെല്ലാം നഗ്‌നമായ ലംഘനമാണ് മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്നിട്ടുള്ളത്.
സ്വർണം മുത്തൂറ്റിൽ പണയം വെയ്ക്കുന്ന ഉപഭോക്താവിൽ നിന്ന് നിയമം അനുശാസിക്കുന്നതിനേക്കാൾ ഉയർന്ന പലിശ മുത്തൂറ്റ് ഈടാക്കുന്ന വിവരം പണയം വെയ്ക്കുന്ന ആൾ പലപ്പോഴും അറിയാറില്ല . പലിശയ്ക്ക് ബിൽ നല്കാതിരിക്കുന്നതാണ് പ്രധാന കാരണം. സ്വർണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അത് നൽകും. എന്നാൽ എത്ര പലിശ ഈടാക്കി എന്നത് രേഖപ്പെടുത്തിയ ബിൽ നൽകാറില്ല. ഇങ്ങനെയാണ് ഈ സ്ഥാപനങ്ങൾ കോടികളുടെ പലിശ വെട്ടിപ്പ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. 24 മുതൽ 36 ശതമാനം പലിശ വരെ വിവിധ സംഭവങ്ങളിൽ ഈടാക്കിയതായും തെളിഞ്ഞു. രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ മുത്തൂറ്റിന്റെ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോർജ് , പാപ്പച്ചൻ , റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. രാജ്യത്തെ 60 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് . 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടർപരിശോധനകളിലും പങ്കെടുക്കുന്നത്.
വൻ കുംഭകോണമാണ് മുത്തൂറ്റ് ഗ്രൂപ്പുകൾ നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയിൽ നിന്ന് കണക്കിൽപ്പെടാത്ത 26 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ജോർജിന്റെയും പാപ്പച്ചന്റെയും ഗ്രൂപ്പുകളിൽ റിസർവ് ബാങ്ക് നിയമങ്ങളുടെ നഗ്‌നമായ ലംഘനവും വിദേശ നാണ്യ ചട്ട ലംഘനവും കണ്ടെത്തിയെന്നും അറിയുന്നു. 100 കണക്കിന് കോടിരൂപയുടെ ക്രമക്കേടുകൾ ഈ രണ്ടു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. പണയം വച്ച സ്വർണം ലേലം ചെയ്തുവിൽക്കുന്ന നടപടിക്രമങ്ങളിൽ വൻക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനം വഴി മുത്തൂറ്റ് സ്ഥാപനങ്ങൾ കോടികളുടെ അനധികൃത പണം സമ്പാദിച്ചു.
ഇന്ത്യ ബുൾസ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇതിനുമുൻപ് രാജ്യത്ത് ഇത്ര വ്യാപകമായ ആദായനികുതി വകുപ്പ് പരിശോധന നടന്നത്. അതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇൻകം ടാക്‌സ് റെയ്ഡ് ആണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിൽ നടന്നത്. ആദായ നികുതിവകുപ്പിന് ലഭിച്ച ഒട്ടേറെ പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളപണം വെളുപ്പിക്കൽ, കടത്തൽ, നികുതി വെട്ടിപ്പ് , കുഴൽപ്പണം തുടങ്ങി നിരവധി കാര്യങ്ങളിൽ മുത്തൂറ്റ് ഗ്രൂപ്പുകൾക്കെതിരെ ആദായ നികുതി വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്തുതന്നെ മുത്തൂറ്റിനെതിരെ പരാതികൾ വകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപടി എടുക്കാൻ ആയില്ല. സർക്കാരിൽ മുത്തൂറ്റിനുണ്ടായിരുന്ന വൻ സ്വാധീനം തന്നെയായിരുന്നു കാരണം. സർക്കാർ മാറിയപ്പോഴാണ് വ്യാപക പരിശോധന നടത്താൻ തീരുമാനമുണ്ടായത്.
മിന്നൽ പരിശോധനയാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചത്. രാജ്യത്ത് നടന്നതിൽ വച്ച് ഏറ്റവും വലിയ പരിശോധനകളിൽ ഒന്നുകൂടിയായി മാറി ഇത്. പിടിച്ചെടുത്ത ലക്ഷക്കണക്കിന് ഫയലുകളും രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവരാൻ ഇനിയും ദിവസങ്ങൾ എടുക്കും. എന്തായാലും രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നായി മാറാൻ പോവുകയാണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ ഈ കുംഭകോണം.