- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമി ടോമി വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടു വന്നിട്ടില്ല; ആദായനികുതി വകുപ്പിന് രേഖകളെല്ലാം കൈമാറി; അന്വേഷണവുമായി സഹകരിക്കും; റെയ്ഡിന് പിന്നിലെ ആരോപണങ്ങൾ നിഷേധിച്ച് ഗായികയുടെ ഭർത്താവ്
കൊച്ചി: ചാനൽ അവതാരകയും ഗായികയുമായ റിമി ടോമിക്ക് വിദേശത്ത് നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റിമിയുടെ ഭർത്താവ് റോയ്‌സ്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. അവർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടുണ്ട്. ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ ഷോകളിലൂടെ കള്ളപ്പണം ഇങ്ങോട്ടു എത്തിക്കണ്ട ആവശ്യമില്ലെന്നും മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റോയ്‌സ് പറഞ്ഞു. വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തുമ്പോൾ റിമി വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു. റിമിക്ക് വിദേശത്തു നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചതായുള്ള വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ നടന്നി
കൊച്ചി: ചാനൽ അവതാരകയും ഗായികയുമായ റിമി ടോമിക്ക് വിദേശത്ത് നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റിമിയുടെ ഭർത്താവ് റോയ്‌സ്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. അവർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടുണ്ട്. ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ ഷോകളിലൂടെ കള്ളപ്പണം ഇങ്ങോട്ടു എത്തിക്കണ്ട ആവശ്യമില്ലെന്നും മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റോയ്‌സ് പറഞ്ഞു. വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തുമ്പോൾ റിമി വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു. റിമിക്ക് വിദേശത്തു നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചതായുള്ള വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.
വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളിൽ സ്റ്റേജ് പ്രോഗ്രമുകൾ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാർത്ഥികൾക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തെരഞ്ഞെടുപ്പ് കാലം ആയതിനാൽ സംസ്ഥാനത്ത് ആദായ നികുതി വകുപ്പ് ജാഗ്രതയിലാണ്. കർശന നിരീക്ഷണം നടത്തിവരികയായിരുന്നു.
റിമി ടോമിക്കൊപ്പം വ്യവസായി മഠത്തിൽ രഘു, സുപ്രീം കോടതി അഭിഭാഷകൻ വിനോദ് കുട്ടപ്പൻ എന്നിവരുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തി. പ്രവാസി മലയാളി ജോൺ കുരുവിളയുടെ വീടും പരിശോധിച്ചു. പല വഴികളിലൂടെ കള്ളപ്പണം സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന പരാതി ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇപ്പോൾ പരിശോധന നടത്തുന്നവരിൽ ചിലർ വഴി ചില സ്ഥാനാർത്ഥികൾക്ക് പണം ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഒരു ചാനലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് റിമി തിരുവനന്തപുരത്തായിരുന്നു. ഈ സമയമാണ് റെയ്ഡ് തുടങ്ങിയത്. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ റിമി വീട്ടിലേക്ക് തരിക്കുകയും വൈകുന്നേരത്തോടെ അവിടെ എത്തുകയും ചെയ്തു. റിമിയുടെ പ്രോഗ്രാം കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് അനുജനും ഭർത്താവുമാണ്. ചില പ്രവാസി വ്യവസായികൾ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
വിദേശത്തുനിന്ന് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് വരുന്നുവെന്ന സൂചനയെത്തുടർന്നാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു റെയ്ഡ്. റെയ്ഡിലെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.