- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസാ ഫീസ് വർധന പ്രവാസികളെ തുരത്താനല്ലെന്ന് കുവൈറ്റ്; കാലോചിതമായ മാറ്റം വരുത്തുക മാത്രമാണെന്ന് ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ
കുവൈറ്റ് സിറ്റി: വിസാ, റെസിഡൻസ് പെർമിറ്റ് വിസാ ഫീസുകൾ വർധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ പ്രവാസികളെ ദ്രോഹിക്കാനോ തുരത്താനോ അല്ലെന്നും ഇക്കാര്യത്തിൽ കാലോചിതമായ മാറ്റം വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ മറാഫീ വ്യക്തമാക്കി. ഫാമിലി ഫീസും മറ്റും വർധിപ
കുവൈറ്റ് സിറ്റി: വിസാ, റെസിഡൻസ് പെർമിറ്റ് വിസാ ഫീസുകൾ വർധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ പ്രവാസികളെ ദ്രോഹിക്കാനോ തുരത്താനോ അല്ലെന്നും ഇക്കാര്യത്തിൽ കാലോചിതമായ മാറ്റം വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ മറാഫീ വ്യക്തമാക്കി. ഫാമിലി ഫീസും മറ്റും വർധിപ്പിക്കുന്നത് രാജ്യത്ത് അവിവാഹിതരായ പ്രവാസികളെ മാത്രം പ്രവേശിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണെന്നും മറ്റും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ പ്രസ്താവനയിറക്കിയിരിക്കുന്നത്.
നിലവിലുള്ള ഫീസുകൾ 50 വർഷം മുമ്പ് നടപ്പാക്കിയവയാണെന്നും കാലോചിതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമായി തീർന്നിരിക്കുകയാണെന്നും മേജർ ജനറൽ മാറാഫീ പറഞ്ഞു. ഈയിനത്തിൽ വരുന്ന ചെലവുകൾ കൂടുതലാണെന്നും സർക്കാരിന് നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫീസുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിസാ ഫീസ് വർധന ഏതൊരാൾക്കും വഹിക്കാവുന്ന തരത്തിലാണ്. കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് ഫീസ് വർധന ഒരു തടസമാകുകയുമില്ല. ഫാമിലി വിസയ്ക്ക് അർഹതയുള്ളവർക്ക് മറ്റു വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തന്നെ കുടുംബത്തെ കൂട്ടിക്കൊണ്ടു വരാവുന്നതാണ്. റെസിഡന്റ് പെർമിറ്റിന്റെ കാലാവധി പാസ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള നിയമം 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും മാറാഫീ വ്യക്തമാക്കി. ഇത് 1959-ൽ കൊണ്ടുവന്ന നിയമമാണെന്നും അതു പക്ഷേ ചില സാങ്കേതിക തടസങ്ങളുടെ പേരിൽ നടപ്പാക്കാൻ ഇത്രയും കാലമെടുത്തുവെന്നും ഡയറക്ടർ ജനറൽ വെളപ്പെടുത്തി.