- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർഗവേഷണകേന്ദ്രത്തിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കും
കോട്ടയം: റബ്ബറുത്പന്നനിർമ്മാണരംഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി ഇന്ത്യൻ റബ്ബർഗവേഷണ കേന്ദ്രത്തിൽ ഒരു ഇൻക്യുബേഷൻ സെന്റർ തുടങ്ങാനാവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്ന് കെ.എസ്.ഐ.ഡി.സി. (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ) ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ്. പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽവെച്ച് റബ്ബർബോർഡ് നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ വികസനപ്രവർത്തനങ്ങൾ, ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം, വിപണനം തുടങ്ങി സമസ്ത മേഖലകളിലും പുതിയ കണ്ടുപിടുത്തങ്ങളും വിവിധമേഖലകളെ ഏകോപിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും ഉണ്ടായെങ്കിൽ മാത്രമേ ആഗോളവത്കരിക്കപ്പെട്ട ലോകക്രമത്തിൽ അതിജീവനക്ഷമത നേടുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഏതു കാര്യത്തിലും മാറിച്ചിന്തിക്കുക എന്നതാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള വഴി. നമ്മുടെ ശക്തി സ്രോതസ്സുകൾ തിരിച്ചറിയുകയും പുറമെനിന്ന് ലഭിക്കാവുന്ന അറിവുകൾ മുഴുവനു
കോട്ടയം: റബ്ബറുത്പന്നനിർമ്മാണരംഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി ഇന്ത്യൻ റബ്ബർഗവേഷണ കേന്ദ്രത്തിൽ ഒരു ഇൻക്യുബേഷൻ സെന്റർ തുടങ്ങാനാവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്ന് കെ.എസ്.ഐ.ഡി.സി. (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ) ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ്. പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽവെച്ച് റബ്ബർബോർഡ് നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ വികസനപ്രവർത്തനങ്ങൾ, ഉത്പന്നങ്ങളുടെ വാണിജ്യവത്കരണം, വിപണനം തുടങ്ങി സമസ്ത മേഖലകളിലും പുതിയ കണ്ടുപിടുത്തങ്ങളും വിവിധമേഖലകളെ ഏകോപിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും ഉണ്ടായെങ്കിൽ മാത്രമേ ആഗോളവത്കരിക്കപ്പെട്ട ലോകക്രമത്തിൽ അതിജീവനക്ഷമത നേടുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഏതു കാര്യത്തിലും മാറിച്ചിന്തിക്കുക എന്നതാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള വഴി. നമ്മുടെ ശക്തി സ്രോതസ്സുകൾ തിരിച്ചറിയുകയും പുറമെനിന്ന് ലഭിക്കാവുന്ന അറിവുകൾ മുഴുവനും പ്രയോജനപ്പെടുത്തുകയും ചെയ്‌തെങ്കിലേ വിജയം സാധ്യമാകൂ. വിലയിലെ ഏറ്റക്കുറച്ചിലുകൾ റബ്ബറിന്റെ സ്ഥിരസ്വഭാവമാണ്. തനതു മാർഗ്ഗങ്ങൾ കണ്ടെത്തി അതിനെ അതിജീവിക്കുകയാണു വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. അജിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മൂല്യവർദ്ധന, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തൽ, ഗുണമേന്മാവർദ്ധന, കയറ്റുുമതി തുടങ്ങിയ മേഖലകളിൽ നിറയെ സാധ്യതകളാണുള്ളതെന്ന് അജിത്കുമാർ പറഞ്ഞു. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭൂപ്രകൃതിപരവുമൊക്കെയായ അനിശ്ചിതത്വങ്ങളും അവ്യക്തതകളും സൃഷ്ടിച്ച ഞെരുക്കങ്ങളിലാണ് ആഭ്യന്തര, ആഗോള സാമ്പത്തികമേഖലകളും വ്യവസായ മേഖലകളും. ആഗോളതലത്തിൽ മത്സരക്ഷമത നേടുകയെന്നതു മാത്രമാണ് അതിജീവനത്തിനുള്ള മാർഗ്ഗം. അതിനാൽ യോജിച്ച സാങ്കേതിക വിദ്യകളുടെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും സഹായത്തോടെ വിലയിലും ഗുണമേന്മയിലും മത്സരക്ഷമത നേടാൻ റബ്ബറുത്പന്നനിർമ്മാണ മേഖല യത്‌നിക്കണം. അക്കാദമീയതലങ്ങളിലുൾപ്പെടെ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളും വ്യവസായരംഗവും ചേർന്ന് പ്രവർത്തിക്കുകവഴി യോജിച്ച സാങ്കേതികവിദ്യകളും പുതിയ കണ്ടുപിടുത്തങ്ങളും വാണിജ്യപരമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അജിത് കുമാർ പറഞ്ഞു.
റബ്ബറുത്പന്നനിർമ്മാണരംഗത്തെ വളർച്ച ലക്ഷ്യമാക്കിയുള്ള പുതിയൊരാരംഭത്തിന്റെ ആദ്യ ചുവടുവെയ്പാണ് ദേശീയ സെമിനാർ എന്ന് യോഗത്തിൽ സ്വാഗതം ആശംസിച്ച ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ് പറഞ്ഞു. ജോയിന്റ് ഡയറക്ടർ ഡോ. സിബി വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു.
ഉദ്ഘാടനയോഗത്തെത്തുടർന്നു നടന്ന ടെക്‌നിക്കൽ സെഷനിൽ ഇന്ത്യൻ റബ്ബർവ്യവസായത്തിൽ റീക്ലെയിംഡ് റബ്ബറിന്റെ ഉപയോഗം എന്ന വിഷയത്തെ അധികരിച്ച് ഗുജറാത്ത് റീക്ലെയിംസ് ആൻഡ് റബ്ബർ പ്രോഡക്ട്‌സ് മാനേജിങ് ഡയറക്ടർ ആർ.വി. ഗാന്ധി സംസാരിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ റീക്ലെയിംഡ് റബ്ബർവ്യവസായത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ അദ്ദേഹം ഈ മേഖലയിൽ കൂടുതൽ ഗവേഷണവികസനപ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ടയറിതര വ്യവസായമേഖലയെക്കുറിച്ച് തികച്ചും ആധികാരികമായ വിവരങ്ങളാണ് സിംകോ റബ്ബേഴ്‌സ് ആൻഡ് പ്ലാസ്റ്റിക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആർ.എസ്.ഡി.സി. ചെയർമാനുമായ വിനോദ് സൈമൺ നൽകിയത്. നമ്മുടെ രാജ്യത്ത് ഉപഭോഗം ചെയ്യപ്പെടുന്ന റബ്ബറിന്റെ മൂന്നിലൊരു ഭാഗവും ഉപയോഗിക്കുന്ന ടയർ മേഖലയിൽ കഴിഞ്ഞ സാമ്പത്തികവർഷം 36000 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി അദ്ദേഹം പറഞ്ഞു.
3.70 ലക്ഷം പേർക്ക് ഈ മേഖല തൊഴിൽ നൽകുന്നുണ്ട്. എന്നാൽ ചെറിയ യൂണിറ്റുകൾ പലതും അതിജീവനത്തിനായി കഷ്ടപ്പെടുന്നുണ്ട്. മൂലധനത്തിലെ കുറവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കഴിയാത്തതും വിലസ്ഥിരതയില്ലായ്മയുമാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്. കാഴ്ചപ്പാടുകളിലും സാങ്കേതികവിദ്യകളിലും തൊഴിൽനൈപുണിയിലും മാറ്റങ്ങൾ ഉണ്ടാകേണ്ടത് മേഖലയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും സൈമൺ പറഞ്ഞു.
കൃത്രിമറബ്ബർപാൽ ഉത്പാദനമേഖലയെക്കുറിച്ച് അപ്‌കോടെക്‌സ് ഇൻഡസ്ട്രീസ് സീനിയർ ജനറൽ മാനേജർ ഡോ. അശോക് പ്രഭു നടത്തിയ പ്രഭാഷണം പലർക്കും വേറിട്ടൊരനുഭവമായിരുന്നു. മേഖലയുടെ പ്രസക്തി, നിലവിലെ സ്ഥിതി, ഭാവി തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൃത്രിമറബ്ബർപാലുകൾക്ക് തനത് ആവശ്യങ്ങളുണ്ടെങ്കിലും പരിസ്ഥിതിസൗഹൃദ ഉത്പന്നമെന്ന നിലയിൽ പ്രകൃതിദത്തറബ്ബർപാലിനു പകരം നിൽക്കാൻ അവയ്ക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.