- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് ആശ്വാസമാകുന്നു; പിടിച്ചിടൽ സമയം കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ; പരീക്ഷണാടിസ്ഥാനത്തിൽ വിജയം കണ്ട് പുതിയ മാറ്റം; പരിഷ്കാരം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിന്
തിരുവനന്തപുരം: തീവണ്ടിയാത്രക്കിടയിലെ മടുപ്പുളവാക്കുന്ന പിടിച്ചിടൽ സമയത്തിന് പരിഹാര വുമായി ഇന്ത്യൻ റെയിൽവെ.കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ തീവണ്ടി യോട്ടത്തിൽ അറിയപ്പെട്ടിരുന്ന പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുള്ള സമയവിവരപ്പട്ടിക റെയിൽവെ തയ്യാറാക്കി.ഔദ്യോഗികമായി സമയവിവരപ്പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിലുള്ള നിർദേശങ്ങൾ മൂന്ന് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിക്കഴി ഞ്ഞു. ഇ മൂന്നൂ തീവണ്ടികളിലും യാത്രക്കാരിൽ നിന്ന് അനുകൂല പ്രതികരണമാണ് റെയിൽവേ യ്ക്ക് കിട്ടിയത്.
പൂർണമായും ക്ലീൻ സ്ലേറ്റിൽ തയ്യാറാക്കുന്ന പട്ടിക, സീറോ ബേസ്ഡ് ടൈംടേബിൾ എന്നാണ് അറിയ പ്പെടുന്നത്. മുൻ കൊല്ലങ്ങളിൽ പട്ടിക തയ്യാറാക്കുമ്പോൾ അതിനു മുമ്പുള്ള സമയപ്പട്ടികയാണ് അടിസ്ഥാനമാക്കിയിരുന്നത്.എന്നാൽ, ഇത്തവണ സീറോ ബേസ്ഡ് ടൈംടേബിൾ തയ്യാറാക്കിയത് മുൻവിധികളില്ലാതെയും യാത്രക്കാർക്ക് പരമാവധി സൗകര്യം ഉണ്ടാകത്തക്ക വിധത്തിലുമാണ്. ഒരു വർഷത്തോളം മുംബൈ ഐ.ഐ.ടി. നടത്തിയ പഠനത്തിനൊടുവിലാണ് ഇതിന് രൂപം നൽ കിയത്.ഇപ്പോൾ രാജ്യത്ത് ഓടുന്ന തീവണ്ടികൾ സ്പെഷ്യൽ ട്രെയിനുകൾ എന്ന പേരിലാണു ള്ളത്. ഇവയിൽ ചിലത് സീറോ ബേസ്ഡ് ടൈംടേബിൾ പ്രകാരം ഓടിച്ചപ്പോഴാണ് അനുകൂല പ്രതി കരണം റെയിൽവേക്ക് കിട്ടിയത്.
ഈ പട്ടിക പുറത്തിറക്കുന്നതോടെ ഏറെ ഗുണം ചെയ്യുക കേരളത്തിനാവും എന്നാണ് കണക്കു കൂട്ടൽ.അതുകൊണ്ട് തന്നെ പട്ടിക പുറത്തിറക്കുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തി ലെ ഡിവിഷനുകൾ
കേരളത്തിനുണ്ടായ നേട്ടങ്ങൾ ഇങ്ങനെ
- കേരള എക്സ്പ്രസ് ന്യൂഡൽഹിയിൽനിന്ന് പുറപ്പെടുന്ന സമയം രാത്രി 8.10-ലേക്ക് മാറ്റി. 2009 മുതൽ ഡൽഹി മലയാളികൾ ആവശ്യപ്പെടുന്ന കാര്യമാണിത്. പകൽ 11 മണിക്കായിരുന്നു മുമ്പ് പുറപ്പെട്ടിരുന്നത്. ഒരു ദിവസത്തെ അവധി ലാഭിക്കാം എന്നതാണ് ഇപ്പോൾ കിട്ടിയ മെച്ചം. ഈ വണ്ടി എറണാകുളത്തെത്തുന്നത് വൈകീട്ട് 4.30നാണ്. വൈകീട്ടത്തെ യാത്രക്കാർക്ക് വേണാടിനും ജനശതാബ്ദിക്കും ഒപ്പം ആശ്രയിക്കാവുന്ന ഒരു വണ്ടിയായി മാറുകയും ചെയ്തു. ഈ സമയത്ത് ഉള്ള ഒരു സ്ലീപ്പർവണ്ടി കൂടിയാണിത്.
- രാവിലെ 6.45-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി കോഴിക്കോട് എത്തുന്ന സമയം 9.47 ആയി. 10.40 ആയിരുന്നു മുമ്പത്തെ സമയം. ഓഫീസ് സമയത്തുള്ള ഒരു വണ്ടിയായി ഇത് മാറി.
- ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് വേഗം കൂട്ടിയപ്പോൾ ഒറ്റപ്പാലത്ത് 9.49-നും പാലക്കാട്ട് 10.20-നും എത്തും. മുമ്പ് ഈ വണ്ടി ഒറ്റപ്പാലത്ത് ഏറെ നേരം പിടിച്ചിടുമായിരുന്നു.
- ഉടൻ ഓടിത്തുടങ്ങുമെന്ന് കരുതുന്ന എറണാകുളം -ധൻബാദ് ടാറ്റ എക്സ്പ്രസ് രാവിലെ 10 മണിയോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. തൃശ്ശൂരിൽനിന്ന് പാലക്കാടിന് ഓഫീസ് സമയത്തുള്ള ഒരു തീവണ്ടിയായി ഇത് മാറും.