- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും രക്ഷാബന്ധൻ ആഘോഷവും നടത്തി
തിരുവനന്തപുരം: ഒരു സംഘം ടെക്‌നോപാർക്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ 2009 മുതൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സേവന സംഘടനയായ വിവേകാനന്ദാ സ്റ്റഡി സർക്കിളിന്റെ (വി എസ്സ് സി) ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാബന്ധൻ ആഘോഷവും സംയുക്തമായി 24ന് ടെക്‌നോപാർക്ക് ക്ലബ്
തിരുവനന്തപുരം: ഒരു സംഘം ടെക്‌നോപാർക്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ 2009 മുതൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സേവന സംഘടനയായ വിവേകാനന്ദാ സ്റ്റഡി സർക്കിളിന്റെ (വി എസ്സ് സി) ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാബന്ധൻ ആഘോഷവും സംയുക്തമായി 24ന് ടെക്‌നോപാർക്ക് ക്ലബ്ബ് ഹൗസ് ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.
വൈകുന്നേരം 6 മണിക്ക് വന്ദേമാതരം ഗാനാലാപനത്തോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന് അന്തരിച്ച മുൻ രാഷ്ട്രപതി ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം എല്ലാവരും ഒരു മിനിറ്റ് മൗനാചരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡോ. ഡി. ബാബുപോൾ മുഖ്യപ്രഭാഷണം നടത്തി.
സ്വാമി വിവേകാനന്ദന്റെ മഹത്തായ ആശയങ്ങളിലൂന്നി രാഷ്ട്രപുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളാൻ സദസ്സിൽ കൂടിയിരുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനാക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. മികച്ച തൊഴിൽ നിലവാരം കൈവരിച്ച വിദ്യാസമ്പന്നരായ ടെക്‌നോപാർക്ക് ജീവനക്കാർ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടു വരുന്നതിനുവേണ്ടി തങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിയ്‌ക്കേണ്ടതിന്റെ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്നദ്ധരാവണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാൻ രക്ഷാബന്ധൻ ആഘോഷം വഴിവയ്ക്കട്ടെ എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും നന്മയും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സ്വന്തം നന്മയിൽ പോലും അഹങ്കരിക്കുകയരുത് എന്നൊരു സന്ദേശം കൂടി പകർന്നുതരാൻ മഹാബലിയുടേയും വാമനന്റേയും ഐതീഹ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു.
തുടർന്ന് അവയവം മാറ്റിവയ്ക്കൽ ചികിത്സയേയും അനുബന്ധ വിഷയങ്ങളേയും പറ്റി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കേരള വിഭാഗം വൈസ് പ്രസിഡന്റും അവയവദാന ദൗത്യ സംഘം കൺവീനറുമായ പ്രഗത്ഭ യൂറോളജിസ്റ്റ് ഡോ. വാസുദേവൻ, അവയവദാന സന്നദ്ധതയുടെ മഹത്വത്തേയും ആവശ്യകതയേയും പറ്റി വളരെ വിശദമായ ബോധവൽക്കരണ പ്രഭാഷണം നടത്തുകയുണ്ടായി. കേരളത്തിൽ അദ്ദേഹമുൾപ്പെടെയുള്ള ഒരു സംഘം വിദഗ്ധ ഡോക്ർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അവയവദാന ബോധവല്ക്കരണ പരിപാടികളെപ്പറ്റിയും അവയവദാനവും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടപടികളേയും പറ്റി അറിവ് പകർന്നു. അവയവദാന സമ്മതപത്രം നല്കാൻ എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
അതിനുശേഷം സദസ്യർ പരസ്പരം കൈയിൽ രാഖി അണിയിച്ച് രക്ഷാബന്ധൻ ചടങ്ങ് നിർവ്വഹിച്ചു.തുടർന്ന് മധുര വിതരണവും ദേശഭക്തി ഗാനാലാപനവും കഴിഞ്ഞ് ചടങ്ങ് പര്യവസാനിച്ചു.
വിവേകാനന്ദാ സ്റ്റഡി സർക്കിളിന്റെ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി എസ്സ് സി നിർവാഹക സമിതി അംഗവും മുൻ സെക്രട്ടറിയുമായ മുരളി കൃഷണൻ സ്വാഗത പ്രസംഗവും ജോയിന്റ് സെക്രട്ടറി വരുൺ കൃതജ്ഞതയും രേഖപ്പെടുത്തി..